നികുതി കുടിശിക 54.53 ലക്ഷം കോടി; ജിഎസ്ടിയെക്കാള്‍ കിട്ടാനുള്ളത് ആദായ നികുതി; 10 കോടിക്ക് മുകളില്‍ അടക്കാനുള്ളവര്‍ ഏറെ

ജിഎസ്ടി ഇനത്തിലുള്ള നികുതി (ഇന്‍ഡയറക്ട് ടാക്‌സ്) കുടിശികയെക്കാള്‍ ഏറെ കൂടുതലാണ് വ്യക്തികള്‍ അടക്കേണ്ട ആദായനികുതി (ഡയറക്ട് ടാക്‌സ്) കുടിശിക
Tax
Taxcanva
Published on

ആദായ നികുതിയായും ജിഎസ്ടിയായും രാജ്യത്ത് നികുതി കുടിശികയായി കിടക്കുന്നത് 54.53 ലക്ഷം കോടി രൂപ. ഇക്കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ജിഎസ്ടി ഇനത്തിലുള്ള നികുതി (ഇന്‍ഡയറക്ട് ടാക്‌സ്) കുടിശികയേക്കാള്‍ ഏറെ കൂടുതലാണ് വ്യക്തികള്‍ അടക്കേണ്ട ആദായനികുതി (ഡയറക്ട് ടാക്‌സ്) കുടിശിക. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

10 കോടിക്ക് മുകളില്‍ കുടിശിക കൂടുതല്‍

ആദായ നികുതി ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് 47.52 കോടി രൂപയാണ്. ഇതില്‍ 35.48 ലക്ഷം കോടി ലഭിക്കാനുള്ളത് 10 കോടി രൂപക്ക് മുകളിലുള്ള അക്കൗണ്ടുകളില്‍ നിന്നാണ്. ജിഎസ്ടി അനുബന്ധ നികുതി ഇനത്തില്‍ 7.01 കോടി രൂപയാണ് കുടിശിക. ഇതില്‍ 2.66 ലക്ഷം കോടി രൂപ 10 കോടി രൂപക്ക് മുകളിലുള്ള അക്കൗണ്ടുകളാണ്.

ഇന്‍ഡയറക്ട് ടാക്‌സ് കുടിശികയില്‍ 3.71 ലക്ഷം കോടി നിയമ തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുന്നതാണ്. ആദായ നികുതിയില്‍ 31.26 ലക്ഷം കോടി രൂപയുടെ നിയമ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com