നികുതിയുടെ പേരില്‍ പീഡനം ഉണ്ടാകില്ല: നിര്‍മ്മല സീതാരാമന്‍
നികുതിയുടെ പേരില്‍ പൗരന്മാര്‍ പീഡനത്തിനിരകളാകുന്ന അവസ്ഥ ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി നികുതി നിയമങ്ങളില്‍ നികുതിദായകരുടെ ചാര്‍ട്ടര്‍ ഉള്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അവര്‍ അറിയിച്ചു.
നികുതിദായകരെ ഉപദ്രവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതിയുമായി ബന്ധപ്പെട്ട ഉപദ്രവങ്ങള്‍ തടയുന്നതിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുമെന്ന പ്രഖ്യാപനം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണെന്നും ബിസിനസുകാരുടെയും നിക്ഷേപകരുടെ വിശ്വാസവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് ഇതുപകരിക്കുമെന്നും നിക്ഷേപക ഉപദേശക സ്ഥാപന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
അഞ്ചു ലക്ഷം വരെ ആദായ നികുതിയില്ല
ബജറ്റിലൂടെ ആദായ നികുതിയില്‍ വലിയ ഇളവുകള്‍ വന്നേക്കുമെന്ന നിഗമനം ഏറെക്കുറെ പാളി. ധനമന്ത്രി പ്രഖ്യാപിച്ച മാറ്റങ്ങള്‍ പ്രതീക്ഷിച്ചത്ര വിപുലമല്ല.
അഞ്ചു ലക്ഷം രൂപ വരെ ആദായ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി നിരക്ക് 10 ശതമാനമാക്കി. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 15 ശതമാനം മാത്രമാകും നികുതി.നിലവില്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 20 ശതമാനമാണ് നികുതി.
10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 20 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനമാകും ഇനി നികുതി. 15 ലക്ഷത്തിനു മേല്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി നല്‍കണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline