എസ്ബിഐ യോനോ ആപ്പ് ഉണ്ടോ? ടാക്‌സ് റിട്ടേണ്‍ അടയ്ക്കാം ഫ്രീയായി

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നികുതി തിരിച്ചടവുകള്‍ എളുപ്പമാക്കി യോനോ ആപ്പില്‍ ടാക്‌സ് റിട്ടേണ്‍ സൗകര്യവും. ഫോം 16, പലിശ വരുമാന സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് സേവിംഗ്‌സ് സ്റ്റേറ്റ്‌മെന്റ്, ടിഡിഎസ് വിവരങ്ങള്‍, ആധാര്‍,പാന്‍ എന്നിവ ഇതിനായി നല്‍കണം. എന്നാല്‍ യോനോ ആപ്പിനുള്ളില്‍ അല്ലാതെ ഇ മെയ്ല്‍ ആയോ ഫോണിലൂടെയോ മെസേജിലൂടെയോ ഈ സേവനം ലഭ്യമല്ല.

നികുതി റിട്ടേണ്‍ അടയ്ക്കാന്‍:
  • എസ്ബിഐ യോനോ ആപ്പ് ലോഗിന്‍ ചെയ്യുക.
  • ഷോപ്സ് ആന്‍ഡ് ഓര്‍ഡര്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക.
  • ടാക്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്-ല്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ടാക്സ് 2 വിന്‍വഴി റിട്ടേണ്‍ നല്‍കാം.
അതേസമയം യോനോ ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചോദിച്ചുള്ള മെസേജുകളും കോളുകളും കരുതിയിരിക്കണമെന്ന് അറിയിപ്പ്. ബാങ്കില്‍ നേരിട്ടല്ലാതെ വരുന്ന ഫോണ്‍ കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നാണ് സന്ദേശം.

Related Articles

Next Story

Videos

Share it