ഡീലര്‍മാർക്ക് നൽകുന്ന ഇന്‍സെന്റീവുകള്‍ക്കും ടാക്‌സ്; പുതിയ നികുതി നിയമം നിങ്ങളെ ബാധിക്കുമോ?

ഇനിമുതല്‍ 20000ത്തിന് മുകളിലുള്ള ഇന്‍സെന്റീവുകള്‍ക്ക് നികുതി ചുമത്തും. ഉയർന്ന തുകയ്ക്കുള്ള ഡീലര്‍, ഡിസ്ട്രിബ്യൂട്ടര്‍ ഇന്‍സെന്റീവുകൾക്കാണ് ജൂലൈ ഒന്നുമുതൽ നികുതി ഈടാക്കുക.

ഫോറിന്‍ ട്രിപ്പുകള്‍, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് ഐറ്റംസ് എന്നിവയ്‌ക്കെല്ലാം ഇനി മുതല്‍ ഇത്തരത്തിൽ നികുതി ചുമത്തപ്പെടും. 20,000 രൂപയ്ക്ക് മുകളിലുള്ള ഇത്തരം പാരിതോഷികങ്ങള്‍ക്ക് 10 ശതമാനം അഥവാ 2000 രൂപ മുതല്‍ മുകളിലോട്ടായിരിക്കും നികുതി ഈടാക്കുക.

194R എന്ന സെക്ഷനിലാണ് ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്(TDS) എന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ബിസിനസ്, പ്രൊഫഷനില്‍ നിന്നോ ബിസിനസിന്റെ ഭാഗമായോ പണമായി മാറ്റാന്‍ കഴിയുന്നതും അല്ലാത്തതുമായ 20000 രൂപയ്ക്ക് മുകളിലുള്ള പാരിതോഷികങ്ങള്‍ക്കെല്ലാം ഇനി ഈ ഉയര്‍ന്ന നികുതി ഉണ്ടായിരിക്കും.

സിനിമാ താരങ്ങള്‍ക്കും മറ്റ് കലാകായിക രംഗത്തുള്ള സെലിബ്രിറ്റികള്‍ക്കും ഉയര്‍ന്ന പ്രൊഫഷണലുകള്‍ക്കുമെല്ലാം പുതിയ നികുതി നിയമം വളരെയധികം ബാധകമാകും. ഡീലര്‍, ഡിസ്ട്രിബ്യൂട്ടര്‍ക്കും ഇനി മുതൽ ഇവ ശ്രദ്ധിക്കേണ്ടി വരും. ഇനി ഇത്തരം പാരിതോഷികങ്ങൾ സ്വീകരിക്കുമ്പോൾ അതിനു അവർ ചിലപ്പോൾ നികുതി ബാധ്യത നേരിടേണ്ടി വന്നേക്കും.

ഇത്തരത്തിലുള്ള സമ്മാനങ്ങളും ഇന്‍സെന്റീവുകളും ഉയര്‍ന്ന തോതില്‍ കൈപ്പറ്റുന്നവര്‍ പോലും അവ ടാക്‌സ് റിപ്പോര്‍ട്ടില്‍ നല്‍കുന്നില്ല എന്നതിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ നടപടി. മാത്രമല്ല ഇത്തരം ചെലവുകളുടെ നികുതി ഇളവുകള്‍ കമ്പനികള്‍ക്ക് അവരുടെ നികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തുകയും ചെയ്യാം.

നികുതി അടയ്ക്കാതെ ഇത്തരം ഇസെന്റീവുകള്‍ കൈപ്പറ്റുന്നവരില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തിയാല്‍ 10 ശതമാനത്തിന് പകരം 20 ശതമാനം നികുതി പിടിക്കാനും വകുപ്പുണ്ട്.

Related Articles
Next Story
Videos
Share it