ഇന്നുമുതല്‍ മാറുന്ന നികുതി നിരക്കുകള്‍
ചരക്ക് സേവന നികുതി നിരക്കില്‍ വന്ന മാറ്റം കൊണ്ട് മൊബീല്‍ ഫോണിന് ഇന്നുമുതല്‍ നികുതി നിരക്ക് ഉയരും. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി സമ്പ്രദായവും ഇന്നുമുതല്‍ നിലവില്‍ വരും. ഇതാ ഇന്നുമുതല്‍ വരുന്ന മാറ്റങ്ങള്‍
1. മൊബീല്‍ ഫോണിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാകും.
2. 2020 ലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പുതിയ ആദായ നികുതി സ്ലാബുകള്‍ പ്രാബല്യത്തില്‍ വരും. പക്ഷേ പഴയ നികുതി നിരക്കും പ്രാബല്യത്തിലുണ്ടാകും. വ്യക്തികള്‍ക്ക് രണ്ട് നിരക്കുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. 80C, LTC പോലുള്ള ഇളവുകള്‍ വേണ്ടെന്ന് വയ്ക്കുന്നവര്‍ക്ക് പുതിയ കുറഞ്ഞ നികുതി സമ്പ്രദായത്തിലേക്ക് മാറാം.
3. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ആഭ്യന്തര കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന് സ്വീകര്‍ത്താക്കളുടെ കൈയില്‍ നിന്ന് നികുതി ഈടാക്കും. നേരത്തെ ലാഭവിഹിതം സ്വീകര്‍ത്താക്കളുടെ കൈയില്‍ നികുതിരഹിതമായിരുന്നുവെങ്കിലും കമ്പനികളുടെ തലത്തില്‍ അതുണ്ടായിരുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (ഡിഡിടി) 11.2 ശതമാനവും ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകള്‍ക്ക് ഇത് 29.12 ശതമാനം എന്ന നിരക്കിലുമാണ് നികുതി ഈടാക്കിയിരുന്നത്.
4. എന്‍പിഎസ്, ഇപിഎഫ്, മറ്റേതെങ്കിലും സൂപ്പര്‍ ആന്വേഷന്‍ ഫണ്ട് എന്നിവയില്‍ തൊഴിലുടമയുടെ സംഭാവന ഒരു വര്‍ഷം 7.5 ലക്ഷം കവിയുകയാണെങ്കില്‍ അതിന് ജീവനക്കാരന്റെ കൈയില്‍ നിന്നും നികുതി ഈടാക്കും.
5. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മൂല്യം 45 ലക്ഷം വരെയാണെങ്കില്‍ അധിക നികുതി ആനുകൂല്യം ലഭിക്കുന്നതിനുലഌതിയതി 2021 മാര്‍ച്ച് 31 വരെ ഒരുവര്‍ഷത്തേക്ക് നീട്ടി. 45 ലക്ഷം വരെയുള്ള വീടുകള്‍ വാങ്ങാന്‍ വായ്പയെടുത്ത ഭവന ഉടമകള്‍ക്ക് നിലവിലുള്ള രണ്ട് ലക്ഷം കിഴിവ് കൂടാതെ പലിശയ്ക്ക് 1.5 ലക്ഷം രൂപ അധിക നികുതിയിളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
6. സ്റ്റാര്‍ട്ടപ്പുകളിലെ ജീവനക്കാര്‍ക്കുള്ള ആശ്വാസവും ഇന്നുമുതല്‍ നടപ്പാകും. സ്റ്റാര്‍ട്ടപ്പുകളിലെ ജീവനക്കാര്‍ക്ക് സ്റ്റോക്ക് ഉടമസ്ഥാവകാശ പദ്ധതി പ്രകാരം അനുവദിച്ച ഓഹരികളില്‍ നികുതി അടക്കുന്നതിന് നീട്ടിവെയ്ക്കാന്‍ അനുമതിയുണ്ട്. സ്റ്റാര്‍ട്ടപ്പുകളിലെ കാഷ് ഫ്‌ളോ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline