ആദായനികുതി വകുപ്പ് 'ആപ്പ്' റെഡി

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനും, പ്രധാനപ്പെട്ട വിവരങ്ങള്‍ വളരെ പെട്ടന്ന് മനസിലാക്കുവാനും സാധിക്കുന്നതാണ്
ആദായനികുതി വകുപ്പ് 'ആപ്പ്' റെഡി
Published on

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള ഒരു സുപ്രധാന രേഖയാണ് വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ് (Annual information statement- AIS). 'Tax payer information summary', 'Annual information statement' എന്നിങ്ങനെയുള്ള വിവരങ്ങള്‍ വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമാണ്. ഈ വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ പാര്‍ട്ട് എയില്‍ (Part A) വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിന്റെ പാര്‍ട്ട് ബിയില്‍ (Part B) താഴെ പറയുന്ന വിവരങ്ങള്‍ ലഭ്യമാണ്.

(a) ടിഡിഎസ്/ ടിസിഎസ് വിവരങ്ങള്‍

(b) Specified Financial Transaction (SFT)

(c) ആദായനികുതി അടച്ചത് (Payment of Taxes)

(d) മറ്റ് വിവരങ്ങള്‍

സാങ്കേതികവിദ്യ ആദായനികുതിദായകരുടെ സേവനത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ മൊബൈല്‍ ആപ്പ് (App) വകുപ്പ് ലഭ്യമാക്കിയിരിക്കുന്നു. പ്രസ്തുത ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനും, പ്രധാനപ്പെട്ട വിവരങ്ങള്‍ വളരെ പെട്ടന്ന് മനസിലാക്കുവാനും സാധിക്കുന്നതാണ്.

ഡൗണ്‍ലോഡ് ചെയ്യുന്ന വിധം താഴെ പരാമര്‍ശിച്ചിരിക്കുന്നു

(1) ഗൂഗിള്‍ പ്ലേസ്റ്റോര്‍ (Google playstore) സന്ദര്‍ശിക്കുക

(2) AIS app for taxpayers എന്ന് ടൈപ്പ് ചെയ്യുക

(3) തുടര്‍ന്ന് ഇന്‍സ്റ്റാള്‍ (Install) ചെയ്യുക

(4) PAN, DOB (ജനനതീയതി) എന്നിവ ടൈപ്പ് ചെയ്യുക

(5) ശേഷം 'proceed' ക്ലിക്ക് ചെയ്യുക

(6) 'Mobile OTP', 'email OTP' എന്നിവ കൊടുക്കുക

(7) അതിനുശേഷം 4 അക്ക PIN സെറ്റ് ചെയ്യുക

തുടര്‍ന്ന് വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റിലെ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മനസിലാക്കുവാന്‍ സാധിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com