ഹോള്‍സെയിലറുടെ പിഴവ് മൂലം ജിഎസ്ടി നോട്ടീസ് വന്നാല്‍ റീറ്റെയ്ല്‍ സംരംഭകന്‍ എന്ത് ചെയ്യണം?

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടമാകാതിരിക്കാന്‍ ചെറുകിടക്കാര്‍ കരുതലോടെയിരിക്കണം. വായിക്കൂ.
ഹോള്‍സെയിലറുടെ പിഴവ് മൂലം ജിഎസ്ടി നോട്ടീസ് വന്നാല്‍ റീറ്റെയ്ല്‍ സംരംഭകന്‍ എന്ത് ചെയ്യണം?
Published on

ചോദ്യം: ഞാന്‍ ഗള്‍ഫില്‍നിന്നും തിരിച്ചുവന്ന് ഒരു കട നടത്തുന്ന ആളാണ്. 2018 ലാണ് കട തുടങ്ങിയത്. ഇപ്പോള്‍ എനിക്ക് 2018 - 19ല്‍ ചില സാധനങ്ങള്‍ സപ്ലൈ ചെയ്ത ഹോള്‍സെയിലര്‍ ആ സപ്ലൈകളിന്‍മേല്‍ ജി എസ് ടി അടച്ചിട്ടില്ല എന്നും അതുമൂലം ഞാന്‍ ആ സപ്ലൈകളിന്‍മേല്‍ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിച്ചടയ്ക്കണമെന്നും പറഞ്ഞുകൊണ്ട് എനിക്ക് നോട്ടീസ് വന്നിരിക്കുകയാണ്. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് ആ ഹോള്‍സെയില്‍ ഡീലര്‍ എനിക്ക് നല്‍കിയ സപ്ലൈകള്‍ B2C സപ്ലൈകളായി തെറ്റായി രേഖപ്പെടുത്തിപ്പോയിരുന്നു എന്നാണ്. ഞാന്‍ ആ ഇടപാടുകളെ കൃത്യമായ ഇന്‍വോയ്‌സ് നമ്പര്‍ സഹിതമാണ് രേഖപ്പെടുത്തിയിരുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നതും. ഹോള്‍സെയിലറുടെ പിഴവ് മൂലമാണ് എനിക്കീ നോട്ടീസ് വന്നിരിക്കുന്നത്. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്റെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടമാകുമോ?

ഉത്തരം: ജി എസ് ടി നിയമപ്രകാരം, ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ഗുഡ്‌സ് ഒരു വാലിഡ് ഇന്‍വോയ്‌സിന്മേല്‍ നികുതിയടച്ചു പര്‍ച്ചേസ് ചെയ്ത നിങ്ങള്‍, ആ നികുതിത്തുക ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി ക്ലെയിം ചെയ്യാന്‍ അര്‍ഹനാണ്. ഇവിടെ നിങ്ങള്‍ക്ക് സാധനം സപ്ലൈ ചെയ്ത ഹോള്‍സെയിലര്‍ ആ2ഇ ആയി തെറ്റായി രേഖപ്പെടുത്തി എങ്കിലും ആ ഇടപാടിന്മേല്‍ ജി എസ് ടി സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. അതിനാല്‍ ഇവിടെ നിങ്ങള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിഷേധിക്കപ്പെടേണ്ട കാരണമേയില്ല.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ക്ക് സാധനം സപ്ലൈ ചെയ്ത അതേ ഇന്‍വോയ്‌സാണ് ആ2ഇ എന്ന് രേഖപ്പെടുത്തി ഹോള്‍സെയിലര്‍ അയാളുടെ റിട്ടേണില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നതിനുള്ള രേഖാമൂലമുള്ള തെളിവുകളും (ഹോള്‍സെയിലറുടെ റിട്ടേണിന്റെ പ്രസക്തഭാഗങ്ങളുടെ കോപ്പി, താങ്കളുടെ റിട്ടേണിന്റെ പ്രസകതഭാഗങ്ങളുടെ കോപ്പി, ഇന്‍വോയ്‌സ് കോപ്പി തുടങ്ങിയവ), ഇക്കാര്യങ്ങള്‍ എഴുതി ബോധിപ്പിക്കുന്ന ഒരു കത്തും നിങ്ങള്‍ക്ക് നോട്ടീസയച്ച ഓഫീസര്‍ മുമ്പാകെ ഹാജരാക്കുക. താങ്കള്‍ താങ്കളുടെ ഭാഗത്തുനിന്നും എല്ലാം ശരിയായി ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ ഓഫീസര്‍ നിയമാനുസരണമുള്ള താങ്കളുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം യഥാവിധി അനുവദിക്കാന്‍ ബാധ്യസ്ഥനായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com