ആദായനികുതി റിട്ടേണുകള്‍ എപ്പോള്‍ ഫയല്‍ ചെയ്യാം ?

ആദായനികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന പോര്‍ട്ടലായ income tax.gov.in എന്ന വെബ്‌സൈറ്റ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അതിന്റെ കെട്ടിലും മട്ടിലും കാര്യമായ മാറ്റം വരുത്തി വന്നിരുന്നു. എന്നാല്‍ ഇതിനെത്തുടര്‍ന്നുണ്ടായ ഒരുപാട് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പലര്‍ക്കും ഈ പോര്‍ട്ടല്‍ കാര്യക്ഷമമായി ഉപയോഗിക്കാനായില്ല.

2020 - 21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള മൂന്ന് ഫോമുകള്‍ ആണ് ഇപ്പോള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമായിരിക്കുന്നത്.
ITR 1 ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്
ശമ്പള വരുമാനക്കാര്‍, പെന്‍ഷന്‍, പലിശ വരുമാനം,മറ്റു വരുമാനങ്ങള്‍ (Income from Other Sources) ഒരു വീട്ടില്‍ നിന്നുള്ള വാടക അല്ലെങ്കില്‍ ഭവനവായ്പ ഉള്ളവര്‍ എന്നിവര്‍ക്കായുള്ള ഫോം.
ITR 4 ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്
അനുമാന നിരക്കില്‍ ( Presumptive Basis) നികുതി അടക്കുന്നവര്‍ക്കുള്ള ഫോം. ഓഡിറ്റ് നിര്‍ബന്ധം ഇല്ലാത്ത ബിസിനസുകാര്‍ (Income as 6% / 8% of Turnover) ഓഡിറ്റ് നിര്‍ബന്ധം ഇല്ലാത്ത നിര്‍ദ്ദേശിക്കപ്പെട്ട വിഭാഗത്തിലുള്ള പ്രൊഫഷണലുകള്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, CA, CS, CWA etc (Income as 50% of gross receipts)
ITR 2 ഓഫ്‌ലൈന്‍ ആയി മാത്രം
ഒന്നില്‍കൂടുതല്‍ വീട്ടില്‍ നിന്നും വാടക വരുമാനമുള്ളവര്‍ ഹ്രസ്വകാല / ദീര്‍ഘകാല മൂലധന നേട്ടം ഉള്ളവര്‍ക്കായുള്ള ഫോം ഷെയര്‍ ട്രേഡിങില്‍ നിന്നോ, വസ്തു വില്പനയില്‍ നിന്നോ മറ്റു സ്രോതസ്സുകളില്‍ നിന്നോ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ (Q4 ജനുവരി - മാര്‍ച്ച്) TDS റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി വെച്ചിട്ടുണ്ട്. തൊഴില്‍ദാതാവ് ജീവനക്കാര്‍ക്ക് കൊടുക്കുന്ന ഫോം നമ്പര്‍ 16 നല്‍കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. അപ്പോള്‍ ഒരാളുടെ വരുമാനത്തില്‍നിന്ന് TDS പിടിക്കുന്നുണ്ടെങ്കില്‍ ജൂലൈ 31 ശേഷം റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. നിങ്ങളുടെ വരുമാനത്തിന് TDS പിടിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഫോം 15G /15H സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വരുമാനവും TDS ഉം ഫോം നമ്പര്‍ 26AS ഇല്‍ ശരിയായി പ്രതിഫലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഫയല്‍ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ റിട്ടേണ്‍ defective ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

ഇഫയലിംഗ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ പലര്‍ക്കും Acknowledgement ഫോം ആയ ITR V ഡൗണ്‍ലോഡ് ചെയ്യാനായി സാധിച്ചിട്ടില്ല. അതുകൊണ്ട് തിരക്കുപിടിച്ചു ഫയല്‍ ചെയ്യേണ്ട ആവശ്യം ഇല്ലെങ്കില്‍ ഇ ഫയലിംഗ് പോര്‍ട്ടലിലെ തകരാറുകള്‍ പരിഹരിച്ചതിനു ശേഷം മാത്രം റിട്ടേണുകള്‍ ഫയല്‍ ചെയ്യുക. ഓഡിറ്റ് ബാധകമല്ലാത്ത ആളുകളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.



(ലേഖകന്‍ പ്രാക്ടിസിങ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആണ്. ഇതുമായി ബന്ധപെട്ടു എന്തെങ്കിലും സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ whatsapp സന്ദേശം അയക്കാം 9995645879)


Related Articles

Next Story

Videos

Share it