
സുബിൻ വി ആർ
ഓഡിറ്റിനു വിധേയമാകാത്ത വ്യക്തികളും സ്ഥാപനങ്ങളും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി ആഗസ്റ്റ് 31ലേക്ക് നീട്ടിയിരിയ്ക്കുകയാണല്ലോ. ഈയവസരത്തില്‍ നിങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിയ്ക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ മൊത്ത വരുമാനം (Gross Total Income) രണ്ടര ലക്ഷത്തിലധികം ആണെങ്കില്‍ നിങ്ങള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ബാധ്യതയുണ്ട്.
ഗ്രോസ് ടോട്ടല്‍ ഇന്‍കം എന്നത് സെക്ഷന്‍ 80C മുതല്‍ 80U വരെയുള്ള കിഴിവുകള്‍ കുറയ്ക്കുന്നതിന് മുന്‍പുള്ളവരുമാനം ആണ്.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നിന്നും പലിശ ഇനത്തിലുമായി 3,20,000 രൂപ വരുമാനമുണ്ട്. 80C മുതല്‍ 80U വരെയുള്ള കിഴിവുകള്‍ ആയി 1,00,000 രൂപയുമുണ്ട്. ഇവിടെ നിങ്ങളുടെ ടാക്‌സബിള്‍ ഇന്‍കം (Taxable income/Total Income) 2,20,000 രൂപ മാത്രം ആണ്. എങ്കില്‍ പോലും നിങ്ങളുടെ Gross Total Income രണ്ടര ലക്ഷത്തിലധികം ആയതിനാല്‍ നിങ്ങള്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഇന്‍കം ടാക്‌സ് വകുപ്പ്, ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, കെഡിറ്റ് കാര്‍ഡ് കമ്പനികള്‍, രജിസ്ട്രാര്‍ ഓഫീസ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള പലസ്ഥാപനങ്ങളില്‍ നിന്നുമായി വിവരശേഖരണം നടത്തുന്നുണ്ട്.
മേല്‍പറഞ്ഞ പോലെ നിങ്ങളുടെ മൊത്തവരുമാനം പരിധിക്കുള്ളില്‍ ആണെങ്കില്‍ തന്നെയും താഴെയുള്ള ഏതെങ്കിലും ഇടപാടുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലത്.
ഇങ്ങനെ മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു ഇടപാട് നടത്തുകയും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിയ്ക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സില്‍ നിന്നുള്ള നോട്ടീസ് വരാനുള്ള സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine