

ബോളിവുഡ് നടൻ രാഹുൽ ബോസിന് ജെ.ഡബ്ള്യു മാരിയറ്റ് ഹോട്ടലിൽ ഉണ്ടായ അനുഭവം നമുക്കും ഉണ്ടായിക്കൂടെന്നില്ല. രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപയുടെ ബില്ലാണ് പഞ്ചനക്ഷത്ര ഹോട്ടൽ രാഹുൽ ബോസിന് നൽകിയത്.
ജിഎസ്ടി പരിധിക്ക് പുറത്തുള്ള വാഴപ്പഴത്തിന് 33.75 രൂപ വീതം CGST യും UTGST യുമാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. സംഭവത്തെക്കുറിച്ചു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെ ചണ്ഡീഗഡ് നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.
ഇതേക്കുറിച്ച് വിശദീകരണം നൽകുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടതോടെ 25,000 രൂപ പിഴ നികുതി വകുപ്പ് ചുമത്തിയിട്ടുണ്ട്. ഫ്രഷ് ഫ്രൂട്ട്സിനും പച്ചക്കറികൾക്കും നികുതി ബാധകമല്ലാ എന്നിരിക്കെ എന്തുകൊണ്ടാണ് മാരിയറ്റിൽ പഴത്തിന് നികുതി ഉൾപ്പെടുത്തിയത് എന്നതിനായിരുന്നു പ്രധാനമായും വിശദീകരണം ആവശ്യപ്പെട്ടത്.
പെട്രോളിയം ഉത്പന്നങ്ങൾ, ആൽക്കഹോൾ എന്നിവയ്ക്ക് ജിഎസ്ടി ഇല്ല, എന്നാൽ മറ്റ് തീരുവകൾ ബാധകമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine