
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതും, പ്രോസസ്സ് ചെയ്യുന്നതും, റീഫണ്ടും ഇനി ശരവേഗത്തിൽ.
ആദായ നികുതി വകുപ്പിന്റെ പുതിയ ഇന്റഗ്രേറ്റഡ് ഇ-ഫയലിംഗ് സംവിധാനവും സെൻട്രലൈസ്ഡ് പ്രോസസ്സിംഗ് സെന്റർ 2.0 യും അടങ്ങുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകി.
4,241.97 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇൻഫോസിസ് ആണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള ഐടിആർ ഇ-ഫയലിംഗ് പോർട്ടലിലേയ്ക്ക് കൂടുതൽ ഫീച്ചറുകൾ കൂടി ചേർത്താണ് ഇത് സാധ്യമാക്കുക.
പുതിയ സംവിധാനത്തിൽ നികുതിദായകന് മുൻകൂട്ടി പൂരിപ്പിച്ച ടാക്സ് റിട്ടേൺ ഫോമാണ് ലഭിക്കുക. അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നമുക്ക് വീണ്ടും സമർപ്പിക്കാം.
അടുത്ത 18 മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മൂന്ന് മാസത്തെ ടെസ്റ്റിന് ശേഷമേ പുതിയ സംവിധാനം കമ്മീഷൻ ചെയ്യുകയുള്ളൂ.
നിലവിൽ ഐടിആർ പ്രോസസ്സ് ചെയ്യുന്നതിന് ശരാശരി 63 ദിവസമെങ്കിലും എടുക്കും. പുതിയ സംവിധാനത്തിൽ ഇത് ഒരു ദിവസമായി കുറയുമെന്ന് മന്ത്രി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine