സ്റ്റീവ് ജോബ്‌സിന് പ്രചോദനമേകിയ മൗസിന് 1.48 കോടി

റോളര്‍ബോള്‍ നിയന്ത്രിത കംപ്യൂട്ടര്‍ മൗസ് കണ്ടുപിടിക്കാന്‍ അന്തരിച്ച ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്‌സിന് പ്രചോദനമായ അപൂര്‍വ മൗസ് 1.48 കോടി രൂപയ്ക്ക് (47,000 പൗണ്ട്) ലേലം ചെയ്തു.

വഹിച്ചത് നിര്‍ണായക പങ്ക്

കംപ്യൂട്ടിംഗ് വിദഗ്ധനായ ഡഗ്ലസ് ഏംഗല്‍ബാര്‍ട്ട് ആണ് ത്രീബട്ടണ്‍ മൗസും കോഡിംഗ് കീസെറ്റും സൃഷ്ടിച്ചത്. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍.ആര്‍ ഓക്ക്ഷന്‍ എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. അടിസ്ഥാന വിലയായ 12,000 പൗണ്ടിന്റെ ഏകദേശം 12 മടങ്ങ് അധികം തുകയ്ക്കാണ് മൗസ് ലേലത്തില്‍ പോയത്. കംപ്യൂട്ടറുകളുടെ ചരിത്ര പരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉപകരണമാണിത്.

കര്‍സറിന്റെ സ്ഥാനം കണ്ടെത്തുന്നതിന് ആദ്യകാല ത്രീബട്ടണ്‍ കംപ്യൂട്ടര്‍ മൗസിന്റെ കൂടെ താഴെയായി രണ്ട് മെറ്റല്‍ ഡിസ്‌കുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇതിന്റെ സ്ഥാനത്ത് ഒരു ബോള്‍ അല്ലെങ്കില്‍ ഒപ്റ്റിക്കല്‍ ലൈറ്റ് ഉപയോഗിച്ചു തുടങ്ങി. ഇടതുവശത്തുള്ള കീസെറ്റ് ഉപയോഗിച്ച് കമാന്‍ഡുകള്‍ നല്‍കുമ്പോള്‍ വലതു കൈയിലെ മൗസ് ഉപയോഗിച്ച് പോയിന്റ് ചെയ്യാനും ക്ലിക്ക് ചെയ്യാനും ഈ ഹാര്‍ഡ്‌വെയര്‍ കോണ്‍ഫിഗറേഷന്‍ ഉപയോക്താവിനെ അനുവദിച്ചു.

ആപ്പിളിലേക്ക്

1979ല്‍, സ്റ്റീവ് ജോബ്‌സ് ഒരു ഗവേഷണ കേന്ദ്രത്തില്‍ പര്യടനം നടത്തുമ്പോഴാണ് ഇത് ആദ്യമായി കാണുന്നത്. എളുപ്പത്തില്‍ ഉപയോഗിക്കാമെന്ന് കണ്ടതോടെ ആപ്പിളിന്റെ കംപ്യൂട്ടറുകളില്‍ ഈ സവിശേഷതകള്‍ ലളിതമായി സംയോജിപ്പിക്കാന്‍ സ്റ്റീവ് ജോബ്‌സ് തീരുമാനിച്ചു. ആപ്പിള്‍ പിന്നീട് ഏംഗല്‍ബര്‍ട്ടിന്റെ മൗസ് പേറ്റന്റിന് ഏകദേശം 33,000 പൗണ്ട് നല്‍കുകയും പുതിയ മോഡല്‍ മൗസ് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.

Related Articles
Next Story
Videos
Share it