നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഗൂഗ്ള്‍ കലണ്ടര്‍ ഉപയോഗിച്ച് ജോലികള്‍ എളുപ്പമാക്കൂ, ഇതാ 4 വഴികള്‍

കോവിഡ് പ്രതിസന്ധി വന്നതോടെ പലര്‍ക്കും വര്‍ക്ക് ഫ്രം ഹോം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഗൂഗ്ള്‍ ഡ്രൈവ് വഴി വലിയ ഫയലുകളുടെ കൈമാറ്റത്തിനും ഫയലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവുമൊക്കെ പലരും പരിചയിച്ചു കഴിഞ്ഞു. നമുക്കറിയാം ഗൂഗ്ള്‍ ഫോട്ടോസും ഒരു പരിധിവരെ നമ്മളെ ഫോണ്‍ മെമ്മറി കുറയ്ക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ പലരും തീരെ ഉപയോഗിക്കാത്ത ഗൂഗ്‌ളിന്റെ സൗകര്യമാണ് ഗൂഗ്ള്‍ കലണ്ടര്‍. ഇതാ സ്മാര്‍ട്ട് വര്‍ക്കറാകാം, പ്രൊഡക്റ്റിവിറ്റി കൂട്ടാം, ഗൂഗ്ള്‍ കലണ്ടര്‍ ഉപയോഗിച്ച്.

കോള്‍ ഡോട്ട് ന്യൂ (Cal. new)
നിങ്ങളുടെ ഗൂഗ്ള്‍ കലണ്ടറില്‍ പെട്ടെന്ന് ഒരു ഇവന്റ് സൃഷ്ടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക, പക്ഷേ നിങ്ങളുടെ ബ്രൗസറില്‍ ആപ്പ് തുറന്നിട്ടില്ല. ഈ അവസരത്തില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ ഒരു പുതിയ ടാബ് തുറന്ന് നിങ്ങളുടെ വിലാസ ബാറില്‍ 'cal.new' എന്ന് ടൈപ്പുചെയ്ത് എന്റര്‍ അമര്‍ത്തുക; voila, നിങ്ങളുടെ സൈന്‍ ഇന്‍ ചെയ്ത ഗൂഗ്ള്‍ അക്കൗണ്ടില്‍ ഒരു പുതിയ കലണ്ടര്‍ ഇവന്റ് തുറക്കും. ഇവിടെ ചെയ്യേണ്ടത് ഇവന്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.
വര്‍ക്കിംഗ് അവേഴ്‌സ്
നിങ്ങള്‍ ഗൂഗ്ള്‍ വര്‍ക്ക്‌സ്‌പേസ് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഗൂഗ്ള്‍ കലണ്ടറിലെ മറ്റൊരു ഫീച്ചര്‍ കൂടി നിങ്ങളുടെ വര്‍ക്ക് സ്മാര്‍ട്ട് ആക്കാന്‍ ഉുപയോഗിക്കാം. ഗൂഗ്ള്‍ കലണ്ടര്‍ സെറ്റിംഗ്‌സ് മെനുവില്‍ പോയി വര്‍ക്കിംഗ് അവേഴ്‌സ് സെറ്റ് ചെയ്താല്‍ പിന്നീട് ആരെങ്കിലും വര്‍ക്കിംഗ് ടൈമില്‍ അല്ലാതെ നിങ്ങളെ മീറ്റിംഗിനോ ചര്‍ച്ചയ്‌ക്കോ മറ്റോ ക്ഷണിച്ചാല്‍ ഗൂഗ്ള്‍ കലണ്ടര്‍ തന്നെ വര്‍ക്കിംഗ് അവേഴ്‌സ് അല്ല അത് എന്ന് അവരെ അറിയിക്കും. ബിസിനസുകാര്‍ക്ക് ക്ലയന്റ് മീറ്റിംഗില്‍ ഇത് ഏറെ ഉപകാരപ്രദമാണ്.
വേള്‍ഡ് ക്ലോക്ക്
സമയ സ്ഥല പരിധികളില്ലാതെയാണ് ഇന്നത്തെ കാലത്ത് നാം ജോലി ചെയ്യുന്നത്. വിദേശ കമ്പനികളുമായുള്ള ഡീലുകള്‍, വിദേശ ക്ലയന്റുകളുമായുള്ള മീറ്റിംഗുകള്‍ ഇനി അതുമല്ല വിദേശ കമ്പനികളിലേക്ക് നാട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒക്കെ വേള്‍ഡ് ക്ലോക്കിന്റെ സഹായത്തോടെ ആകണം. നിങ്ങളുടെ ഫോണിലെയോ പേഴ്‌സണല്‍ കംപ്യൂട്ടറിലെയോ വേള്‍ഡ് ക്ലോക്ക് ക്രമീകരിക്കാം.
ഈ സവിശേഷത പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, നിങ്ങളുടെ ഗൂഗ്ള്‍ കലണ്ടര്‍ സെറ്റിംഗ്‌സിലേക്ക് പോയി 'ജനറല്‍' ഓപ്ഷനുകള്‍ക്ക് കീഴില്‍, 'ഷോ വേള്‍ഡ് ക്ലോക്ക്' പ്രവര്‍ത്തനക്ഷമമാക്കുക. അതിനുശേഷം, നിങ്ങള്‍ക്ക് ആവശ്യമുള്ള സമയ മേഖലകള്‍ ചേര്‍ക്കുക. ഇപ്പോള്‍, നിങ്ങളുടെ കലണ്ടര്‍ പേജിലെ തിരഞ്ഞെടുത്ത സമയ മേഖലകളില്‍ നിന്നുള്ള ഒരു ക്ലോക്ക് ആപ്പ് കാണിക്കും.
ടൈം സോണുകള്‍
വേള്‍ഡ് ക്ലോക്ക് പോലെ വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവരെ സഹായിക്കുന്നതാണ് ഈ സവിശേഷത. നിങ്ങളുടെ ജോലിയോ ഓഫീസോ രണ്ട് സമയ മേഖലകളായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കരുതുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു ഓഫീസും യുകെയില്‍ മറ്റൊരു കൂട്ടം സഹപ്രവര്‍ത്തകരും ഉണ്ട്. മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, നിങ്ങളുടെ കലണ്ടറില്‍ സെക്കന്‍ഡ് ടൈംസോണ്‍ പ്രദര്‍ശിപ്പിക്കാനുള്ള സവിശേഷത ഗൂഗ്ള്‍ കലണ്ടറിന് ഉണ്ട്.
ഈ സവിശേഷത പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, നിങ്ങളുടെ ഗൂഗ്ള്‍ കലണ്ടര്‍ സെറ്റിംഗ്‌സിലേക്ക് പോയി 'ജനറല്‍' ഓപ്ഷനുകള്‍ക്ക് കീഴില്‍, 'സെക്കന്‍ഡറി ടൈം സോണ്‍ ഷോ ചെയ്യുക' എന്ന ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കി, നിങ്ങളുടെ രണ്ടാമത്തെ സമയ മേഖല ചേര്‍ക്കുക. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ കലണ്ടറിന്റെ ആഴ്ചയിലോ ദിവസത്തിലോ ഉള്ള കാഴ്ചയില്‍, നിങ്ങളുടെ നിലവിലെ സമയവും നിങ്ങളുടെ രണ്ടാമത്തെ സമയ മേഖലയില്‍ നിന്നുള്ള സമയവും പരസ്പരം കാണാന്‍ കഴിയും, ഇത് മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് എളുപ്പമാക്കും.


Related Articles
Next Story
Videos
Share it