47 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ നിരോധനം

47 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ നിരോധനം
Published on

ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍  നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിട്ടുള്ളത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും.

ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം.ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം  ഇതോടെ 106 ആയി.ടിക്, ടോക്, യുസി ബ്രൗസര്‍ തുടങ്ങിയ ഏറെ പ്രചാരമുള്ള ചൈനീസ് ആപ്പുകളാണ് നേരത്തെ സര്‍ക്കാര്‍ നിരോധിച്ചത്.

സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനുകളിലൊന്നായ പബ്ജി ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ നിരീക്ഷണത്തിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com