ഇൻസ്റ്റാഗ്രാമിലൂടെ പണമുണ്ടാക്കാവുന്ന 6 മാര്‍ഗങ്ങള്‍

ഇൻസ്റ്റാഗ്രാമിന്റെ മാസ്മരിക വലയത്തിനുള്ളിലാണ് യുവാക്കളും കൗമാരക്കാരും. പ്രായമായവരും കുറവൊന്നുമില്ല. എല്ലാം കൂടി ഇന്ത്യയില്‍ 21 കോടിക്കടുത്ത് ഇൻസ്റ്റാഗ്രാം യൂസര്‍മാരുണ്ട്. അതായത്, ഇൻസ്റ്റാഗ്രാം എന്നത് ഇന്ത്യക്കാരുടെ കാര്യം മാത്രം നോക്കുകയാണെങ്കില്‍, 21 കോടി ഉപഭോക്താക്കളുള്ള വലിയൊരു മാര്‍ക്കറ്റാണ്. സ്വാഭാവികമായും അവിടെ വില്‍പ്പന നടക്കും, മാര്‍ക്കറ്റിംഗ് നടക്കും, ചെലവഴിക്കാന്‍ ആളുണ്ടാവും, വരുമാനമുണ്ടാക്കാനുള്ള വഴികളുണ്ടാവും.
ഇന്ത്യയില്‍ 70-80% ആളുകളും വീഡിയോയ്ക്ക് വേണ്ടിയാണ് ഡാറ്റ ഉപയോഗിക്കുന്നത്. ഡാറ്റ- ഫസ്റ്റ് മാര്‍ക്കറ്റായ ഇന്ത്യയില്‍ യൂട്യൂബിനോടും മറ്റു വീഡിയോ പ്ലാറ്റ്‌ഫോമുകളോടും
ഇൻസ്റ്റാ
ഗ്രാം മത്സരിക്കുന്നത് ഐ.ജി.ടി.വിയും റീല്‍സും ഉപയോഗിച്ചാണ്. ഷോര്‍ട്ട്‌സുകള്‍ക്കു വേണ്ടി മാത്രം 100 മില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ യൂട്യൂബ് തീരുമാനിച്ചപ്പോള്‍, ക്രിയേറ്റര്‍മാര്‍ക്ക് ആനുകൂല്യങ്ങളായി നല്‍കാന്‍ 1 ബില്യണ്‍ ഡോളര്‍ മാറ്റിവെച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും. 2022 ലുടനീളം വിവിധ പദ്ധതികളിലൂടെ ഈ ആനുകൂല്യങ്ങള്‍ നല്‍കും.
ഒരു ക്രിയേറ്ററെന്ന നിലയ്ക്ക് ആയിരങ്ങളെ സ്വാധീനിക്കാനും ത്രസിപ്പിക്കാനും ആനന്ദം കൊള്ളിക്കാനും നിങ്ങള്‍ക്കാവുന്നുണ്ടെങ്കില്‍ ഇൻസ്റ്റാഗ്രാമിലൂടെ പണം വാരാന്‍ നിങ്ങള്‍ക്കുമാകും. അതിനുള്ള വഴികള്‍ പറയുന്നതിനു മുമ്പ്
ഇൻസ്റ്റാ
ഗ്രാമിലൂടെ പണം വാരുന്ന ചിലരെയും അവരുടെ ഏകദേശ വരുമാനവും നോക്കാം.
വിവിധ സെലിബ്രിറ്റികള്‍ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് നേടുന്ന ശരാശരി തുക (രൂപയില്‍)
ക്രിസ്റ്റിയാനോ റൊണാള്‍ഡോ: 3,45,92,543- 5,76,54,214
അരിയാന ഗ്രാന്‍ഡി: 2,90,58,182- 4,84,30,303
ദ്വൈന്‍ ജോണ്‍സണ്‍: 2,84,26,150- 4,73,76,867
പ്രിയങ്ക ചോപ്ര: 2,99,09,451
വിരാട് കോഹ്ലി: 5,04,67,560
ശ്രദ്ധ കപൂര്‍: 1,18,91,493
ആലിയ ഭട്ട്: 1,22,68,886
ദീപിക പദുക്കോണ്‍: 1,24,47,675
ഇവരെപ്പോലെ കോടിക്കണക്കില്ലെങ്കിലും ലക്ഷങ്ങളും ആയിരങ്ങളും സമ്പാദിക്കുന്ന നിരവധി പേര്‍ മലയാളികള്‍ക്കിടയിലുമുണ്ട്. 5-10K ഫോളോവര്‍മാരുള്ളവര്‍ പോസ്റ്റിന് 5000 രൂപ മുതലും, അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ഫോളോവര്‍മാരുള്ള ക്രിയേറ്റര്‍മാര്‍ പോസ്റ്റിന് 15,000 രൂപ മുതലും, രണ്ടരലക്ഷത്തിനു മുകളില്‍ ഫോളോവര്‍മാരുള്ളവര്‍ അരലക്ഷം രൂപ മുതലും സമ്പാദിക്കുന്നുണ്ട്.
വരുമാനം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല. ഓരോരുത്തരുടെയും കഴിവും പണമുണ്ടാക്കാനുള്ള വിവിധ മാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തുന്നതിലുള്ള മിടുക്കും അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ലക്ഷങ്ങള്‍ ഫോളോവര്‍മാരുണ്ടായിട്ടും ഒന്നും സമ്പാദിക്കാത്താവരും നിരവധിയാണ്. അതായത്, സമ്പാദിക്കാനുള്ള മാര്‍ഗം അറിഞ്ഞിരിക്കുകയും അതനുസരിച്ച് അവ നേടിയെടുക്കുകയും ചെയ്യുന്നതിലൂടെയാണ് വരുമാനം വരിക.
ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പണമുണ്ടാക്കാവുന്ന 6 മാര്‍ഗങ്ങള്‍
1. ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്
വിവിധ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രൊമോട്ട് ചെയ്ത് ക്രിയേറ്റര്‍ക്ക് പണമുണ്ടാക്കാം. മരുന്ന്, ആയുധം പോലെയുള്ളവ പ്രോമോട്ട് ചെയ്യാന്‍
ഇൻസ്റ്റാ
ഗ്രാം നിയമങ്ങള്‍ അനുവദിക്കുന്നില്ല.
ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുമ്പോള്‍ പെയ്ഡ് പാര്‍ട്ണര്‍ഷിപ്പാണെന്ന് വെളിപ്പെടുത്തണമെന്ന് ഇൻസ്റ്റാഗ്രാമിന്റെയും ASCI യുടയും കര്‍ശനമായ നിര്‍ദേശമുണ്ട്.
2. അഫിലിയേറ്റ് ലിങ്ക്
മറ്റു കമ്പനികളുടെ പ്രോഡക്ടുകളുടെയോ സേവനങ്ങളുടെയോ ലിങ്കുകള്‍ നല്‍കി അതിലൂടെയുണ്ടാകുന്ന വില്‍പ്പനയില്‍ നിന്ന് കമ്മീഷന്‍ ലഭിക്കുന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. ആമസോണ്‍, കമ്മിഷന്‍ ജംഗ്ഷന്‍ പോലുള്ള അഫിലിയേറ്റ് അനുവദിക്കുന്ന വെബ്‌സൈറ്റുകള്‍ വഴി നിങ്ങള്‍ക്ക് മാര്‍ക്കറ്റ് ചെയ്യാനാവുമെന്ന് തോന്നുന്ന പ്രോഡക്ടുകള്‍ തെരഞ്ഞെടുക്കാം.
ബയോ, ക്യാപ്ഷന്‍, വീഡിയോ, പോസ്റ്റ് തുടങ്ങിയ ഇടങ്ങളിലൂടെ അഫിലിയേറ്റ് ലിങ്കുകള്‍ ഷെയര്‍ ചെയ്യാം. 5-15% വരെ കമ്മിഷനുകള്‍ ഓരോ വില്‍പ്പനയ്ക്കും ലഭിക്കും. നിങ്ങളുടെ ഫോളോവര്‍മാര്‍ക്കിടയില്‍ വിറ്റുപോകാന്‍ സാധ്യതയുള്ള, അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള പ്രൊഡക്ടുകള്‍ വേണം അഫിലിയേറ്റ് ചെയ്യാന്‍. യാത്രാ സംബന്ധമായ വീഡിയോകളും പോസ്റ്റുകളുമാണ് പേജിലുള്ളതെങ്കില്‍ മികച്ചത്, 'യാത്ര അഫിലിയേറ്റ്' ആണെന്ന പോലെ, നിങ്ങളുടെ ഫോളോവര്‍മാരുടെ ടേസ്റ്റിനനുസരിച്ച് നീങ്ങണം.
3. സ്‌പോണ്‍സേര്‍ഡ് കണ്ടന്റ്
ചില ബ്രാന്‍ഡുകള്‍ ഇന്‍സ്റ്റാഗ്രാമര്‍മാരുമായി കൊളാബറേറ്റ് ചെയ്ത് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോമോട്ട് ചെയ്യും. ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പിനെ അപേക്ഷിച്ച്, കൂടുതല്‍ വരുമാനം ലഭിക്കുന്ന മാര്‍ഗമാണിത്. പോസ്റ്റിലൂടെയോ വീഡിയോയിലൂടെയോ അവരുടെ ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യുകയാവും ക്രിയേറ്റര്‍മാരുടെ ദൗത്യം.
ബ്രാന്‍ഡുകളുടെ മാര്‍ക്കറ്റിംഗ് ഏജന്‍സികളാണ് സാധാരണ സ്‌പോര്‍സര്‍മാരെ കണ്ടെത്തി പ്രൊമോട്ട് ചെയ്യിപ്പിക്കുന്നത്. ഏജന്‍സികളുമായി ബന്ധത്തിലാവുകയാണ് കൂടുതല്‍ ബ്രാന്‍ഡുകളെ പിടിക്കാനുള്ള മാര്‍ഗം.
4. ഷോപ്പിംഗ്
വില്‍ക്കാന്‍ നിങ്ങള്‍ക്കൊരു ഉല്‍പ്പന്നമുണ്ടെങ്കില്‍, ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോര്‍ സെറ്റപ്പ് ചെയ്യാനാവും. ഇതിനായി പ്രോഡക്ട് കാറ്റലോഗ് ഉണ്ടാക്കണം. ഇവയെ ഇൻസ്റ്റാഗ്രാമിലൂടെ പ്രൊമോട്ട് ചെയ്യാനുമാവും.
നിലവില്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും സ്‌റ്റോര്‍ തുടങ്ങാനുള്ള ഒപ്ഷന്‍ ഇൻസ്റ്റാഗ്രാം നല്‍കുന്നില്ല. കൂടുതല്‍ എന്‍ഗേജ്‌മെന്റും ക്രിയേഷനും ഉണ്ടാവുന്നതിനനുരിച്ച് ലഭ്യമാക്കുകയാണ് കണ്ടുവരുന്നത്.
5. ഐജിടിവി പരസ്യങ്ങള്‍
പരസ്യമാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കാവുന്ന മാര്‍ഗമാണിത്. നിരവധി കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വീഡിയോകള്‍ ചെയ്യാനാവുമെങ്കില്‍ ഐജിടിവിയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ മോണിറ്റൈസ് ചെയ്യുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം ലഭിക്കും. വീഡിയോയ്ക്ക് ഇടയില്‍ പ്ലേ ചെയ്യുന്ന പരസ്യത്തില്‍ നിന്നുള്ള വരുമാനമാണ് ഇന്‍സ്റ്റഗ്രാം നല്‍കുന്നത്. കാഴ്ചക്കാരുടെ എണ്ണത്തിനനുസരിച്ചാണ് വരുമാനം നിശ്ചയിക്കുന്നത്. ഓരോ കാഴ്ചയ്ക്കും 55 ശതമാനം ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കും. ഓരോ മാസാവസാനത്തിലുമാണ് ഇത് അക്കൗണ്ടിലെത്തുക.
6. ബാഡ്ജ്
ഇൻസ്റ്റാഗ്രാമില്‍ ഏറ്റവും പുതിയതായി അവതരിപ്പിച്ച ഫീച്ചറാണിത്. ബാഡ്ജ് വില്‍പ്പനയിലൂടെ ക്രിയേറ്റര്‍മാക്ക് പണമുണ്ടാക്കാം. ഫോളോവര്‍മാര്‍ പണം കൊടുത്ത് സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ക്രിയേറ്റര്‍മാരുടെ ബാഡ്ജ് ലഭിക്കും. കമന്റ് ചെയ്യുമ്പോഴും, പേഴ്‌സണല്‍ ചാറ്റ് ചെയ്യുമ്പോഴും ഈ ബാഡ്ജ് പേരിനൊപ്പം കാണിക്കുമെന്നതാണ് ഫോളോവര്‍മാരെ ആകര്‍ഷിക്കുന്ന ഘടകം.
ബാഡ്ജ് കൈപ്പറ്റിയവര്‍ക്കായി എസ്‌ക്ലൂസീവ് ലൈവുകളും വീഡിയോകളുമാണ് ക്രിയേറ്റര്‍മാര്‍ ലഭ്യമാക്കേണ്ടത്. 0.99, 1.99, 4.99 ഡോളറുകള്‍ മുതല്‍ 199 ഡോളര്‍ വരെയാണ് ഇപ്പോള്‍ ബാഡ്ജ് സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത്. വമ്പന്‍ സെലിബ്രിറ്റികള്‍ക്ക് മാത്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഈ ഫീച്ചര്‍, വൈകാതെ എല്ലാവരിലേക്കുമെത്തും.
നോട്ട് ദ പോയിന്റ്
ഓരോ മാര്‍ഗങ്ങളും പരീക്ഷിക്കുന്നതിനു മുമ്പേ, ഇൻസ്റ്റാഗ്രാമിന്റെ നയങ്ങളും ചട്ടങ്ങളും നിയമാവലികളും കൃത്യമായി വായിച്ച് മനസിലാക്കി വേണം ചെയ്യാന്‍. ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇവയെപ്പറ്റിയെല്ലാം വിശദമായി പറയുന്നുണ്ട്. പ്രത്യേകം മനസ്സിലുണ്ടാവേണ്ടത്, എന്‍ഗേജ്‌മെന്റുകള്‍ക്കും റീച്ചുകള്‍ക്കും അനുസരിച്ചായിരിക്കും വരുമാനം എന്നതാണ്.


Related Articles

Next Story

Videos

Share it