സ്ത്രീകളെ ഒപ്പം കൂട്ടി ആപ്പിള്‍ ഇന്ത്യ

ആപ്പിള്‍ ഇന്ത്യയുടെ ഫാക്റ്ററികളിലും വിതരണ സ്ഥാപനങ്ങളിലും പണിയെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകള്‍. ഇന്ത്യയില്‍ ആപ്പിളിന്റെ ഉല്‍പ്പാദനം ആരംഭിച്ച ശേഷം ഒരു ലക്ഷം ബ്ലൂ കോളര്‍ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ 20 മാസങ്ങളിലാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായത് -അതില്‍ 72 ശതമാനം ജോലി ലഭിച്ചതും വനിതകള്‍ക്ക്.

കൂടുതലും 24 വയസില്‍ താഴെയുള്ളവര്‍
ഐ ഫോണ്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ എന്നിവ കൂടാതെ ഘടകങ്ങള്‍ നല്‍കുന്ന ടാറ്റാസ്, സാല്‍കോംപ്, അവരി, ജബില്‍ എന്നിവ ഉള്‍പ്പെട്ടതാണ് ആപ്പിള്‍ ആവാസ വ്യവസ്ഥ. 19 മുതല്‍ 24 വയസ്സ് വരെ ഉള്ളവരാണ് ജോലി ചെയ്യുന്നതില്‍ കൂടുതല്‍ പേരും. വനിത ജീവനക്കാരുടെ ശരാശരി പ്രായം 21 വയസ്.

ഫോക്‌സ്‌കോണ്‍ ഫാക്റ്ററിയില്‍ 35,000 തൊഴിലാളികള്‍ ഉള്ളതില്‍ 85 ശതമാനം സ്ത്രീകളാണ്. ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കുന്ന ആപ്പിള്‍ കമ്പനികളില്‍ ജബിലാണ് സ്ത്രീകളെ നിയമിക്കുന്നതില്‍ മുന്നില്‍. 4200 തൊഴിലാളികളില്‍ 70 ശതമാനം സ്ത്രീകളാണ്.

ജോലി ലഭിച്ച വനിതകളില്‍ കൂടുതലും പ്ലസ് ടു കഴിഞ്ഞവരോ ഡിപ്ലോമ പാസായവരോ ആണ്. ആപ്പിള്‍ പ്രത്യേക നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നുണ്ട്. ജോലി ലഭിച്ച വനിതകളില്‍ കൂടുതല്‍ പേരും ആദ്യമായി തൊഴില്‍ ലഭിച്ചവരുമാണ്.

Related Articles
Next Story
Videos
Share it