പണി കളയുമോ? മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ 74 ശതമാനവും നിര്‍മിത ബുദ്ധിപ്പേടിയില്‍

നിര്‍മിത ബുദ്ധി (Artificial Interlligence/AI) ജോലികളയുമോ എന്ന ഭീതിയിലാണ് ഇന്ത്യന്‍ ജീവനക്കാരില്‍ 74 ശതമാനവുമെന്ന് മൈക്രോ സോഫ്റ്റ്. എന്നാല്‍ ജോലി ഭാരം കുറയ്ക്കാന്‍ പരമാവധി എ.ഐയെ കൂട്ടുപിടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് 83 ശതമാനം പേര്‍ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡെക്‌സ് 2023 റിപ്പോര്‍ട്ടിലാണ് കൗതുകകരമായ ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. ജീവനക്കാരില്‍ നാലില്‍ മൂന്നു പേരും എ.ഐ ഉപയോഗം സൗകര്യപ്രദമായി കാണുന്നവരാണ്.
അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ക്ക് 86 ശതമാനം പേര്‍ എ.ഐ ഉപയോഗപ്പെടുത്തുമ്പോള്‍ 88 ശതമാനം പേര്‍ അനലറ്റിക്കല്‍ ജോലികള്‍ക്കും 87 ശതമാനം പേര്‍ ക്രീയേറ്റീവ് ജോലികള്‍ക്കും ഐ.ഐയെ കൂട്ടുപിടിക്കുന്നു.
എന്നാല്‍ ഐ.ഐ കൈകാര്യം ചെയ്യാന്‍ അറിയുന്ന ക്രീയേറ്റീവ് ജോലികള്‍ ചെയ്യുന്ന 100 ശതമാനം പേരും കൂടുതല്‍ ക്രീയേറ്റീവാകാന്‍ എ.ഐയുടെ സഹായം തേടുന്നുണ്ട്. ആളുകളുടെ എണ്ണം കുറയ്ക്കുകയല്ല പകരം ജോലി സ്ഥലത്ത് കൂടുതല്‍ ഉത്പാദനക്ഷമത കൊണ്ടു വരാന്‍ എ.ഐ സഹായിക്കുന്നുവെന്നാണ് മാനേജീരിയല്‍ തലത്തിലുള്ളവര്‍ പറയുന്നത്.
എല്ലാ സ്ഥാപനങ്ങളും നിര്‍മിത ബുദ്ധിയെ ഒപ്പം കൂട്ടി നിരീണ പരീക്ഷങ്ങള്‍ നടത്തി മികച്ചൊരു വര്‍ക്ക് കള്‍ച്ചര്‍ കൊണ്ടു വരണമെന്ന് മൈക്രോസോഫിറ്റിന്റെ മോഡേണ്‍ വര്‍ക്ക് വിഭാഗം തലവന്‍ ഭാസ്‌കര്‍ ബസു പറയുന്നു. എ.ഐ.യില്‍ നിക്ഷേപം നടത്തുന്നതിനൊപ്പം മാറുന്ന ജോലി അന്തരീക്ഷത്തില്‍ ജീവനക്കാരില്‍ എ.ഐ അഭിരുചി വളര്‍ത്താന്‍ കൂടി സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നാണ് ബസുവിന്റെ ഉപദേശം.

Related Articles

Next Story

Videos

Share it