88 ശതമാനം കുട്ടികളും മാനസിക സമ്മര്‍ദങ്ങള്‍ പരിഹരിക്കാന്‍ ആശ്രയിക്കുന്നത് എ.ഐ യെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സര്‍വേ

വൈകാരിക പിന്തുണയ്‌ക്കായി പെൺകുട്ടികളിലും സ്ത്രീകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം വളരെ കൂടുതലാണ്
teens, ai
Image courtesy: Canva
Published on

വൈകാരിക പിന്തുണക്കായി കൗമാരക്കാർ എ.ഐ ടൂളുകളെ കൂടുതലായി ആശ്രയിക്കുന്നതായി സര്‍വേ. 13 വയസിനും 8 വയസിനും ഇടയില്‍ പ്രായമുളള 88 ശതമാനം കുട്ടികളും മാനസിക സമ്മർദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ ഇപ്പോള്‍ എ.ഐ യെയാണ് ആശ്രയിക്കുന്നത്. രാജ്യ വ്യാപകമായി 35 വയസിന് താഴെയുളള തിരഞ്ഞെടുത്ത 506 പേരില്‍ നിന്നാണ് ജൂണില്‍ സര്‍വേക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.

വൈകാരിക പിന്തുണയ്‌ക്കായി ഇന്ത്യയിലെ യുവ ജനങ്ങള്‍ എ.ഐ യുമായി എങ്ങനെ ഇടപഴകുന്നുവെന്ന് മനസിലാക്കുകയായിരുന്നു സര്‍വേയുടെ ഉദ്ദേശ്യം. യൂത്ത് കി ആവാസ്, യൂത്ത് ലീഡേഴ്‌സ് ഫോർ ആക്റ്റീവ് സിറ്റിസൺഷിപ്പ് എന്നീ സംഘടനകളാണ് സംയുക്തമായി സര്‍വേ നടത്തിയത്.

സമ്മർദ്ദത്തിലാകുമ്പോഴും ഏകാന്തത അനുഭവപ്പെടുമ്പോഴും ഉപദേശം ആവശ്യമുള്ളപ്പോഴും യുവജനങ്ങള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. വൈകാരിക പിന്തുണയ്‌ക്കായി പെൺകുട്ടികളിലും സ്ത്രീകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം വളരെ കൂടുതലാണ്. മറ്റുള്ളവരോട് പറയാത്ത ചിന്തകൾ പങ്കിടുന്നതിനാണ് ഇവര്‍ പ്രത്യേകിച്ച് എ.ഐ ഉപയോഗിക്കുന്നത്.

സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് ആശങ്ക

67 ശതമാനം എ.ഐ ഉപയോക്താക്കളും സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് ആശങ്കാകുലരാണെന്നും 58 ശതമാനം പേർ അവരുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഭയപ്പെടുന്നതായും സർവേ കണ്ടെത്തി. വൈകാരിക പിന്തുണക്കായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ചാറ്റ്ജിപിടി യാണ്. ഗൂഗിള്‍ ജെമിനി, ഇന്‍സ്റ്റഗ്രാം എ.ഐ ഫീച്ചേഴ്സ്, ഗ്രോക്ക്, ഡീപ്സീക്ക് തുടങ്ങിയ എ.ഐ ടൂളുകളാണ് തൊട്ടു പിന്നാലായി ഉളളത്.

കൂടുതല്‍ പ്രചാരം ചെറു പട്ടണങ്ങളില്‍

ചെറുകിട പട്ടണങ്ങളിലെ യുവാക്കളിൽ 43 ശതമാനം പേർക്കും എ.ഐ യുമായി വ്യക്തിപരമായ ചിന്തകൾ പങ്കിടുന്നുണ്ടെന്നും സർവേ കണ്ടെത്തി. ചെറിയ നഗരങ്ങളിലെയും പട്ടണങ്ങളിലെയും യുവാക്കൾ മെട്രോ നഗരങ്ങളിലെ യുവാക്കളേക്കാൾ കൂടുതൽ എ.ഐ യുമായി വൈകാരികമായി ഇടപഴകുന്നു.

മാധ്യമ പ്രവര്‍ത്തകരും പൊതുജനങ്ങളും അടങ്ങുന്ന പ്ലാറ്റ്‌ഫോമാണ് യൂത്ത് കി ആവാസ് (YKA). നയരൂപീകരണ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യംഗ് ലീഡേഴ്‌സ് ഫോർ ആക്റ്റീവ് സിറ്റിസൺഷിപ്പ് (YLAC).

88% of teenagers turn to AI tools for emotional support during stress and anxiety, reveals a shocking survey.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com