

ഇന്ത്യയിലെ വരിക്കാരെ ആകര്‍ഷിക്കാന്‍ ചെലവുകുറഞ്ഞ പ്ലാനുകളുമായി യു.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപനമായ നെറ്റ്ഫ്‌ളിക്‌സ്. രാജ്യത്തെ പുതിയ മൊബീല്‍ വരിക്കാര്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കാനുള്ള പദ്ധതി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
പുതിയ ഉപയോക്താക്കള്‍ക്ക് മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം നീളുന്ന പ്ലാനുകള്‍ പകുതി നിരക്കില്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് ലക്ഷ്യമിടുന്നതെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ പ്രീമിയം പ്ലാന്‍ 799 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.
മൂന്ന് മാസത്തെ ട്രയല്‍ പ്ലാന്‍ യഥാര്‍ത്ഥ നിരക്കിന്റെ 20 ശതമാനം ഡിസ്‌കൗണ്ടിലും ആറ് മാസത്തെ ട്രയല്‍ പ്ലാന്‍ 30 ശതമാനം ഡിസ്‌കൗണ്ടിലും നെറ്റ്ഫ്‌ളിക്‌സ് ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ട്രീമിംഗ് സേവനം ലഭ്യമാക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഈ വര്‍ഷം ജൂലൈയില്‍ 199 രൂപയുടെ മൊബീല്‍ പ്ലാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതെടുത്താല്‍ പരസ്യങ്ങളില്ലാതെ നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റ് സ്മാര്‍ട്ട്‌ഫോണിലോ ടാബിലോ ആസ്വദിക്കാനാകും. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗരീതി വിശകലനം ചെയ്ത ശേഷമാണ്. ലോകത്തിലെ മറ്റേത് ഭാഗത്തുള്ള നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കളെക്കാള്‍ മൊബീല്‍ ഫോണിലൂടെ നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കുന്നവര്‍ ഇന്ത്യയിലാണത്രെ.
ഇന്ത്യക്കായി 420 മില്യണ്‍ ഡോളറാണ് കണ്ടന്റിന് വേണ്ടി ചെലവഴിച്ചുകൊണ്ടിരുന്നതെന്ന് നെറ്റ്ഫ്‌ളിക്‌സ് സിഇഒ റീഡ് ഹാസ്റ്റിംഗ്‌സ് പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine