അപൂര്‍വമായ ചാന്ദ്രപ്രതിഭാസം ഇന്ന് ആകാശത്ത്; കാണാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം

സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസങ്ങള്‍ ഇന്ന് ആകാശത്തു ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് പൂർണ ചന്ദ്രന്‍ ഏറ്റവും കൂടുതൽ അടുത്തു നിൽക്കുമ്പോഴാണ് സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമാകുന്നത്. ഒരു കാലയളവില്‍ നാലു പൂർണചന്ദ്രൻമാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മൂന്നാമത് കാണുന്ന പൂർണചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നു വിളിക്കുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച് സംഭവിക്കുന്നതിനാല്‍ ഇന്ന് സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസങ്ങള്‍ ആകാശത്ത് കാണാനാകും.

സൂപ്പര്‍മൂണ്‍ കാണാനായി ചെയ്യേണ്ടത്

ഓഗസ്റ്റ് 19 മുതല്‍ മൂന്ന് ദിവസത്തേക്ക് സൂപ്പർമൂൺ ആകാശത്ത് ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 11:56 നാണ്
ഏറ്റവും മികച്ച രീതിയില്‍ സൂപ്പർമൂൺ ദൃശ്യമാകുന്നത്
. മികച്ച ദൃശ്യാനുഭവത്തിനായി കുറഞ്ഞ വായു മലിനീകരണവും വ്യക്തമായ ചക്രവാളവുമുള്ള ഒരു സ്ഥലം കണ്ടെത്തേണ്ടതുണ്ട്. തെക്കുകിഴക്ക്, കിഴക്ക് ഭാഗത്തായാണ് ചന്ദ്രൻ ഉദിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്ന് അകലെയുള്ള തുറന്ന പ്രദേശമാണ് ദൃശ്യങ്ങള്‍ കാണാന്‍ ഏറ്റവും അനുയോജ്യം.
നഗ്നനേത്രങ്ങൾ കൊണ്ട് സൂപ്പർമൂൺ കാണാവുന്നതാണ്. എന്നാല്‍ ദൂരദർശിനികള്‍ അല്ലെങ്കിൽ ബൈനോക്കുലറുകൾ കാഴ്ച കൂടുതല്‍ വ്യക്തമാക്കുന്നു, ചന്ദ്രൻ്റെ ഉപരിതലത്തിലെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമായി കാണാന്‍ ഇവ സഹായിക്കുന്നു. മേഘങ്ങള്‍ മൂലമുളള തടസ്സങ്ങള്‍ ഒഴിവാക്കാൻ ആളുകള്‍ പ്രാദേശിക കാലാവസ്ഥാ പ്രവചനം പരിശോധിക്കുന്നത് നല്ലതാണ്.
മികച്ച കാഴ്ചാനുഭവം ഉറപ്പാക്കാന്‍ നിങ്ങളുടെ കണ്ണുകളെ ഇരുട്ടുമായി ക്രമീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. കറുപ്പും വെളുപ്പുമായി പൂർണ്ണമായി കാഴ്ച പൊരുത്തപ്പെടുന്നതിനായി കണ്ണുകള്‍ക്ക് ഒരു മണിക്കൂർ വരെ സമയം എടുത്തേക്കാമെന്നും വിദഗ്ധർ പറയുന്നു. അതിനാൽ മികച്ച രാത്രി കാഴ്ച ദൃശ്യമാകാന്‍ തെളിച്ചമുള്ള പ്രകാശത്തിലേക്ക് കണ്ണുകളെ തുറന്നു വിടുന്നത് പരിമിതപ്പെടുത്തേണ്ടതാണ്.

അടുത്ത സൂപ്പർ മൂൺ, ബ്ലൂ മൂണ്‍ 2037 ല്‍

10 മുതൽ 20 വർഷത്തിനിടയിലാണ് ഈ രണ്ടു പ്രതിഭാസങ്ങളും ഒരുമിച്ച് സംഭവിക്കുന്നത്. അടുത്ത സൂപ്പർ മൂൺ, ബ്ലൂ മൂണ്‍ ദൃശ്യമാകുക 2037 ജനുവരിയിലാണ്. ഓഗസ്റ്റിലെ സൂപ്പർമൂണിന് ശേഷം മൂന്ന് സൂപ്പർമൂണുകൾ കൂടി 2024 ൽ ദൃശ്യമാകുന്നതാണ്.
സെപ്റ്റംബർ 17 ന് ഹാർവെസ്റ്റ് മൂണിനെ ഭൂമി ഭാഗികമായി ഗ്രഹണം ചെയ്യുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും അടുത്ത് പൂർണ്ണചന്ദ്രനെ ദൃശ്യമാകുന്ന ഹണ്ടേഴ്‌സ് മൂൺ ഒക്ടോബർ 17 നാണ് സംഭവിക്കുക. 2024 ലെ അവസാന സൂപ്പർമൂൺ നവംബർ 15 ന് ദൃശ്യമാകും.
Related Articles
Next Story
Videos
Share it