എ സി മെക്കാനിക് ആപ്പ് വിപണിയിലെത്തി

എ സി മെക്കാനിക് ആപ്പ്    വിപണിയിലെത്തി
Published on

ചൂട് കൂടുന്നതിനൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷനറുകള്‍ വ്യാപകമാകുന്നതിനു പിന്നാലെ എസി സര്‍വീസിംഗ് എളുപ്പമാക്കാനുള്ള ആപ്പ് വിപണിയില്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ കൂളിംഗ് ടെക്നോളജിയാണ് എസി മെയിന്റനന്‍സിനും സര്‍വീസിംഗിനുമുള്ള ടെക്നിഷ്യന്മാരെ പടിവാതില്‍ക്കലെത്തിക്കുന്ന സേവനത്തിനുള്ള എസി മെക്കാനിക് ആപ്പുമായെത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് സേവനം നല്‍കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് എസി സര്‍വീസിംഗിനായി ആപ്പ് എത്തിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ലഭ്യമായ ഈ സേവനം പുതിയ എസി വാങ്ങുന്നതിനും ഉപയോഗിക്കാം.

യുഎഇയില്‍ ഈ രംഗത്തു 35-ഓളം വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അല്‍ അസ്സാല എസി കോണ്‍ട്രാക്റ്റിംഗിന്റെ കേരളത്തിലെ സംരംഭമാണ് എച്ച് ആര്‍ കൂളിംഗ് ടെക്നോളജി. വീടുകള്‍ക്കു പുറമെ ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ആപ്പ് വഴി കമ്പനി സേവനമെത്തിക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് എസി മെക്കാനിക് എന്ന ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് വെര്‍ഷനുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com