ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ അടുത്ത മാസം അസാധു

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ അടുത്ത മാസം അസാധു
Published on

ഈ മാസം 30നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് അസാധുവാകും. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

അസാധുവായാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുപയോഗിക്കാനാവില്ല. ആ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനാവില്ലെങ്കിലും സര്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല.

2017 ലാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത്. സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2019 മാര്‍ച്ച് 31 ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com