ജോലി തേടുന്ന ജെൻ സി യുവാക്കൾക്ക് കരുത്തായി എ.ഐ ടൂളുകൾ, എ.ഐ ഉപയോഗിച്ച് എങ്ങനെ ജോലി നേടാം?

കഴിഞ്ഞ 37 വർഷത്തിനിടയിലെ ഏറ്റവും മോശമായ 'എൻട്രി ലെവൽ' തൊഴിൽ വിപണിയാണ് നിലവിലുളളത്
artificial intelligence
Image courtesy: Canva
Published on

നിര്‍മ്മിത ബുദ്ധി (AI) തൊഴില്‍ വിപണിയെ വിപ്ലവാത്മകമായി മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മേഖലയിലും വണ്ട തൊഴില്‍ ശേഷിയില്‍ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജെന്‍ സി തലമുറയെയാണ് (1997നും 2012നും ഇടയില്‍ ജനിച്ചവര്‍). കഴിഞ്ഞ 37 വർഷത്തിനിടയിലെ ഏറ്റവും മോശമായ 'എൻട്രി ലെവൽ' തൊഴിൽ വിപണിയാണ് നിലവില്‍ സംജാതമായിരിക്കുന്നത്.

തൊഴിൽ വിപണിയില്‍ വലിയ മാറ്റം

ഇത് ഫലപ്രദമായി നേരിടാന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സമൂഹ മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയിലെ മുന്‍ ജീവനക്കാരിയായി ക്ലാര ഷിഹ് രംഗത്തെത്തിയിരിക്കുകയാണ്. മെറ്റയിലെ ബിസിനസ് എഐ വിഭാഗം മേധാവിയായിരുന്ന അവര്‍, തന്റെ വിഭാഗത്തിലെ എഐ ഏജന്റുകൾ മികച്ച ജീവനക്കാരെപ്പോലെ സങ്കീർണമായ ജോലികൾ ചെയ്യുന്നത് കണ്ടപ്പോഴാണ് ഈ വലിയ മാറ്റം തിരിച്ചറിഞ്ഞതെന്ന് വിശദീകരിച്ചു. ജെന്‍ സി തലമുറയെ എ.ഐ ജോലികള്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ന്യൂ വർക്ക് ഫൗണ്ടേഷൻ' (New Work Foundation) എന്ന പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്.

പ്രിൻസ്റ്റൺ, ഹാർവാർഡ്, യേൽ, ബ്രൗൺ തുടങ്ങിയ ലോക പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് വരെ ഐ.ഐ യുടെ ഈ കുത്തൊഴുക്കില്‍ ജോലി കണ്ടെത്തുന്നത് പ്രയാസകരമായി മാറിയിരിക്കുകയാണെന്ന് ക്ലാര പറഞ്ഞു.

എ.ഐ ടൂളുകള്‍

പുതിയ ഉദ്യോഗാര്‍ഥികളെ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് നിലവില്‍ രണ്ട് പ്രധാന എ.ഐ ടൂളുകളാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷൻ 'ഡിയർ സിസി' (Dear CC) എന്ന പേരിൽ രണ്ട് പ്രധാന എഐ ടൂളുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഫീൽഡ് റിപ്പോർട്ട് (Field Report): ഓരോ കരിയർ മേഖലയിലെയും നിലവിലെ തൊഴിൽ സാഹചര്യങ്ങൾ ഈ ടൂള്‍ വിശകലനം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട സഹായം നല്‍കുന്നു. ഉദാഹരണമായി നിയമരംഗത്ത് ധാരാളം അവസരങ്ങളുണ്ടെങ്കിലും അവിടെ എഐ ഓട്ടോമേഷൻ വഴിയുള്ള ഭീഷണി മൂലമുളള പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ ഈ ടൂൾ സഹായിക്കുന്നു.

ജോബ് ക്ലോ (JobClaw): ഒരു റെസ്യൂമെ പോലും ഇല്ലാതെ, ഉദ്യോഗാർത്ഥികളുടെ കഴിവും താല്പര്യങ്ങളും മാത്രം അടിസ്ഥാനമാക്കി അനുയോജ്യമായ ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന എഐ ഏജന്റാണിത്.

എഐയെ പേടിക്കുന്നതിന് പകരം ആ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പഠിക്കുകയാണ് ജോലി നിലനിർത്താനുള്ള ഏക പോംവഴിയെന്ന് ക്ലാര ഷിഹ് വ്യക്തമാക്കുന്നു. എഐയോട് ധാർമ്മികമായ എതിർപ്പുള്ളവർ പോലും ഇതിന്റെ ഭാഗമാകണമെന്ന് ഓര്‍ക്കണമെന്നും, തൊഴില്‍ മേഖലയിലെ ഈ നൂതന വിപ്ലവ സാങ്കേതിക വിദ്യയെ അവഗണിച്ചുകൊണ്ട് ബിസിനസുകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com