മൊബൈല്‍ ആപ്പിലെ വന്‍ സുരക്ഷാ വീഴ്ച നീക്കി: എയര്‍ടെല്‍

മൊബൈല്‍ ആപ്പിലെ വന്‍ സുരക്ഷാ വീഴ്ച നീക്കി: എയര്‍ടെല്‍
Published on

ഭാരതി എയര്‍ടെലിന്റെ മൊബൈല്‍ ആപ്പില്‍ കണ്ടെത്തിയ വന്‍ സുരക്ഷാ വീഴ്ച പരിഹരിച്ചതായി കമ്പനി. ബെംഗളൂരിലെ സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകനായ എഹ്രാസ് അഹമ്മദ് ആണ് 32.5 കോടി വരുന്ന എയര്‍ടെല്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കാന്‍ ഇടയാക്കുന്ന സുരക്ഷാവീഴ്ച കണ്ടെത്തിയത്.

എയര്‍ടെല്‍ മൊബൈല്‍ ആപ്പിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്സിലായിരുന്നു(എപിഐ) പ്രശ്നം.ഉപയോക്താക്കളുടെ പേര്, ഇമെയിലുകള്‍, ജന്മദിനം, വിലാസം, അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍െ ചയ്ത ഉപകരണത്തിന്റെ ഐഎംഇഐ നമ്പര്‍ എന്നിവ പോലുള്ള വിവരങ്ങളിലേക്ക് എയര്‍ടെല്‍ അപ്ലിക്കേഷനിലെ സുരക്ഷാ തകരാര്‍ ആക്സസ്സ് നല്‍കിയിരുന്നുവെന്ന് എഹ്രാസ് അഹമ്മദ് അറിയയിച്ചു. വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ ഇത് ഹാക്കര്‍മാരെ സഹായിച്ചിട്ടുണ്ടാവാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത വന്ന് അധികം വൈകാതെയാണ് എയര്‍ടെല്‍  പ്രശ്നം പരിഹരിച്ചത്.

യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമത്തിന്റെ മാതൃകയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ നിയമത്തിനായുള്ള വ്യക്തിവിവര സംരക്ഷണ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുകയാണ്.

സുരക്ഷാ വീഴ്ച കണ്ടെത്തിയെങ്കിലും ഉപയോക്താക്കളുടെ വ്യക്തിവിവരവും സ്വകാര്യതയും ചോരുന്നതു പ്രതിരോധിക്കാന്‍ മതിയായ നിയമ രാജ്യത്തില്ലാത്തത് എയര്‍ടെലിനു രക്ഷയായി. വ്യക്തിവിവരങ്ങളുടെ ശേഖരണം, കൈകാര്യം, സംഭരണം ഉള്‍പ്പടെയുള്ളവയ്ക്കുള്ള ചട്ടങ്ങളും ശിക്ഷകളും, പിഴകളും നിര്‍ദേശിക്കുന്ന പുതിയ നിയമം യാഥാര്‍ത്ഥ്യമാക്കാനുള്ള ബില്ല് അണിയറയിലാണിപ്പോഴും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com