

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഭാരതി എയര്‍ടെല്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ4സി റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7% കുറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3% ത്തിന്റേയും കുറവുണ്ടായി. ഇത് എയര്‍ടെലിന്റെ സൈബര്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയേയും, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ നെറ്റ്‌വര്‍ക്ക് ഉറപ്പാക്കുന്നതിനേയും തെളിവാണെന്ന് കമ്പനി അറിയിച്ചു. എയര്‍ടെല്‍ ഫ്രോഡ്, സ്പാം ഡിറ്റക്ഷന്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള 2024 സെപ്തംബറിലെ സൈബര്‍ കുറ്റകൃത്യങ്ങളെ 2025 ജൂണിലേതുമായി താരതമ്യപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് മന്ത്രാലയം പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, എഐ അധിഷ്ഠിത നെറ്റ്‌വര്‍ക്ക് സൊലൂഷനുകള്‍ 4,830 കോടി സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
2024 സെപ്തംബറിലാണ് എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ നെറ്റ്‌വര്‍ക്ക് അധിഷ്ഠിത എഐ സ്പാം ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. സ്പാം കോളുകളും എസ്.എം.എസുകളും തത്സമയം തിരിച്ചറിയുവാന്‍ ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇതിന്റെ തുടര്‍ച്ചയായി 2025 മെയ് മാസത്തില്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിലെ എല്ലാ കമ്യൂണിക്കേഷനുകളിലുമുള്ള വ്യാജ ലിങ്കുകളെ തത്സമയം തിരിച്ചറിയുവാനും ബ്ലോക്ക് ചെയ്യാനും സാധിക്കുന്ന ഫീച്ചര്‍ പുറത്തിറക്കി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കപ്പെടുന്നത്. എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാണ്.
Airtel’s AI-powered spam detection system, launched in September 2024, blocked 4,830 crore spam calls and 3.2 lakh fraud links. India’s cyber crimes fell 14.3% and financial losses dropped 68.7%, says Home Ministry report.
Read DhanamOnline in English
Subscribe to Dhanam Magazine