സ്‌ട്രെസ് ലെവല്‍ മോണിറ്ററിംഗ് മുതല്‍ 14 ദിവസ ബാറ്ററി ലൈഫ് വരെ! താങ്ങാവുന്ന വിലയില്‍ കിടിലന്‍ ഫീച്ചറുകളുമായി ഒരു സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ട് വാച്ച് ആരാധകര്‍ക്കായി അമാസ്ഫിറ്റ് ജിടിഎസ് 2 മിനിക്ക് (Amazfit GTS 2 mini) ഇന്ത്യയില്‍ വരുന്ന വിലയും മറ്റ് വിശദാംശങ്ങളും ഔദ്യോഗികമായി പുറത്തുവന്നു. ഇന്നു മുതല്‍ (ഡിസംബര്‍26, 2020) രാജ്യത്ത് പ്രീ-ബുക്കിംഗിനായി ലഭ്യമാകുമെന്ന് ഹുവാമി സബ് ബ്രാന്‍ഡായ അമാസ്ഫിറ്റ് അറിയിച്ചു. അമോലെഡ് ഡിസ്‌പ്ലേയില്‍ വരുന്ന ഈ സ്മാര്‍ട്ട് വാച്ച് തുടര്‍ച്ചയായ ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് നിരീക്ഷണത്തിനായി പിപിജി ഒപ്റ്റിക്കല്‍ സെന്‍സര്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ സ്‌ട്രെസ് ലെവല്‍ മോണിറ്ററിംഗ്, പീരീഡ് സൈക്കിള്‍ ട്രാക്കിംഗ്, സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളും അമാസ്ഫിറ്റ് ജിടിഎസ് 2 മിനിയില്‍ ഉണ്ടെന്നത് ഇതിനെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ആരാധകര്‍ക്കിടയില്‍ പോലും ശ്രദ്ധേയമാക്കുന്നു.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനിക്ക് ഇന്ത്യയില്‍ 6,999 രൂപയാണ് വില മാത്രമാണുള്ളത്. ഈ സ്മാര്‍ട്ട് വാച്ച് ഫ്‌ളെമിംഗോ പിങ്ക്, മിഡ്നൈറ്റ് ബ്ലാക്ക്, സേജ് ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡിസംബര്‍ 26 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍, അമാസ്ഫിറ്റ് ഇന്ത്യ വെബ്സൈറ്റ് എന്നിവയിലൂടെ പ്രീ-ബുക്കിംഗ് തുടങ്ങും.

മറ്റ് സവിശേഷതകള്‍


1.55 ഇഞ്ച് (306ഃ354 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, 301 പിപി പിക്സല്‍ ഡെന്‍സിറ്റി.

8.95 മിമി കട്ടിയുള്ളതും 19.5 ഗ്രാം ഭാരവുമുള്ള അലുമിനിയം അലോയ് സ്മാര്‍ട്ട് വാച്ച്

ഫിറ്റ്നെസ് പ്രേമികള്‍ക്ക് 24/7 ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിംഗ് ചെയ്യുന്നതിനായി പിപിജി ഒപ്റ്റിക്കല്‍ സെന്‍സറും ഹുവാമി ബയോട്രാക്കര്‍ 2 ഉം ഉള്‍പ്പെടുന്നു.

റെസ്റ്റിംഗ് ഹാര്‍ട്ട്‌റേറ്റ് ട്രാക്കിംഗ്, ഹാര്‍ട്ട്‌റേറ്റ് സോണ്‍സ്, ഹൈ ഹാര്‍ട്ട്‌റേറ്റ് അലര്‍ട്ട് എന്നിവയും ഈ സ്മാര്‍ട്ട് വാച്ച് നല്‍കുന്നു.
ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ (SpO2)

ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിങ്ങിനൊപ്പം ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ (SpO2) മെഷര്‍മെന്റ്.

ഈ വാച്ച് ഹുവാമിയുടെ പ്രൊപ്രൈറ്ററി ഓക്‌സിജന്‍ ഡാറ്റ എഐ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിംഗ്, പെരിയോസ് സൈക്കിള്‍ ട്രാക്കിംഗ്, സ്‌ട്രെസ് മോണിറ്ററിംഗ് എന്നിവയും അമാസ്ഫിറ്റ് ജിടിഎസ് 2 മിനിയില്‍ ലഭ്യമാണ്.

റണ്ണിംഗ്, സൈക്ലിംഗ്, സ്വിമിംഗ് എന്നിവയുള്‍പ്പെടെ 70 പ്രീലോഡ് ചെയ്ത സ്‌പോര്‍ട്‌സ് മോഡുകള്‍.

വ്യായാമ വേളകളില്‍ വ്യായാമ ഘട്ടങ്ങള്‍, സ്റ്റേജുകള്‍, ഹാര്‍ട്ട്‌റേറ്റ് സോണ്‍സ് എന്നിവയെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ നല്‍ക്ും . ഇന്‍ഡോര്‍,ഔട്ട്ഡോര്‍ സ്‌പോര്‍ട്‌സ് ഓപ്ഷനുകള്‍.

ആന്‍ഡ്രോയിഡ് 5.0 & ഐഒഎസ് 10.0 പ്രവര്‍ത്തിക്കുന്ന ഡിവൈസുകളുമായി ബന്ധിപ്പിക്കാം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോര്‍ട്ടും ഇതില്‍ ലഭിക്കുന്നതാണ്.

220 എംഎഎച്ച് ബാറ്ററി, ഒരു തവണ ചാര്‍ജ് ചെയ്താല്‍ 14 ദിവസം വരെ ഉപയോഗിക്കാം.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it