
നിര്‍മ്മിത ബുദ്ധി (AI) തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. നിലവിലെ പല ജോലികളും എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ എ.ഐ ക്ക് സാധിക്കും. എ.ഐ പുരോഗതി കൈവരിക്കുമ്പോള്‍ ജോലിക്കാര്‍ കുറവ് മതിയോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ തൊഴില്‍ മേഖലയില്‍ വിദഗ്ധര്‍ക്ക് ജോലികള്‍ നഷ്ടപ്പെടില്ലെന്നും, എ.ഐ സിസ്റ്റം ചെയ്യുന്ന ജോലികളില്‍ മേല്‍നോട്ടം വഹിക്കാന്‍ മനുഷ്യ ഇടപെടല്‍ ആവശ്യമാണെന്നുമുളള അഭിപ്രായവും ശക്തമാണ്. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധി ജോലികള്‍ വെട്ടിക്കുറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ആമസോണിന്റെ സിഇഒ ആൻഡി ജാസ്സി.
ജനറേറ്റീവ് എ.ഐ കൂടുതല്‍ പ്രചാരത്തിലാകുമ്പോള്‍, അത് ജോലി ചെയ്യുന്ന നമ്മുടെ രീതിയെ തന്നെ മാറ്റും. ചില ജോലികൾ ചെയ്യുന്ന ആളുകളുടെ എണ്ണം കുറയുകയും മറ്റ് തരത്തിലുള്ള ജോലികൾ ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുമെന്ന് ആൻഡി ജാസ്സി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആമസോൺ 27,000 ത്തോളം ജോലികൾ വെട്ടിക്കുറച്ചു. അടുത്ത കുറച്ച് വർഷങ്ങളിൽ ആമസോണിലെ ജീവനക്കാരുടെ എണ്ണത്തിൽ ഇനിയും കുറവുണ്ടാകും. ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓൺലൈൻ പരസ്യം, ഡിജിറ്റൽ സ്ട്രീമിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആമസോണ്‍.
ജനറേറ്റീവ് എഐ പോലുള്ള സാങ്കേതികവിദ്യകൾ അപൂർവമാണ്. അവ ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. ഇന്റർനെറ്റിന് ശേഷമുള്ള ഏറ്റവും പരിവർത്തനാത്മകമായ സാങ്കേതികവിദ്യയാണ് ജനറേറ്റീവ് എഐ എന്നും ആൻഡി ജാസ്സി പറഞ്ഞു. ബിസിനസുകൾക്ക് സാധ്യമാകുന്ന കാര്യങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാനാകും.
ആമസോണ്‍ വളരെ വിപുലമായ നിക്ഷേപമാണ് എ.ഐ യില്‍ നടത്തുന്നത്. എല്ലാ ഉപഭോക്തൃ അനുഭവങ്ങളും എ.ഐ ഉപയോഗിച്ച് പുനർനിർമ്മിക്കാനാകും. നമ്മൾ സ്വപ്നം കണ്ടിരുന്ന പുതിയ അനുഭവങ്ങൾ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുകയാണെന്നും ആൻഡി ജാസ്സി പറഞ്ഞു.
Amazon CEO Andy Jassy confirms major workforce reductions as generative AI transforms business operations.
Read DhanamOnline in English
Subscribe to Dhanam Magazine