ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ്: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വില്‍പ്പന പുരോഗമിക്കുന്നു

മേള ഓഗസ്റ്റ് 11 ന് അവസാനിക്കും
amazon
Image Courtesy: amazon.in
Published on

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വില്‍പ്പന മേള പുരോഗമിക്കുകയാണ്. അത്യാധുനിക ലാപ്‌ടോപ്പുകള്‍ ടാബ്‌ലെറ്റുകള്‍ മുതൽ ടിവി, വാഷിംഗ് മെഷീനുകൾ പോലുള്ള അവശ്യ വീട്ടുപകരണങ്ങൾ, സ്മാർട്ട് വാച്ചുകൾ വരെയുളള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ ഓഫറുകളും ഡീലുകളും നല്‍കികൊണ്ടാണ് മേള നടത്തുന്നത്. ആമസോൺ വിൽപ്പന മേള ഓഗസ്റ്റ് 11 ന് അവസാനിക്കും.

സ്മാര്‍ട്ട്ഫോണുകള്‍ വിലക്കിഴിവില്‍

ആപ്പിൾ ഐഫോൺ 13 വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത് 49,190 രൂപയ്ക്കാണ്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉളളവര്‍ക്ക് 1,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. 79,900 രൂപയ്ക്ക് മറ്റിടങ്ങളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുന്ന ഐഫോൺ 14 മേളയില്‍ 60,900 രൂപയ്ക്കാണ് നല്‍കുന്നത്. 64,999 രൂപയ്ക്ക് ലഭിക്കുന്ന വണ്‍പ്ലസ് 12 5ജി ആമസോൺ വിൽപ്പനയിൽ 59,999 രൂപയ്ക്കാണ് വിൽക്കുന്നത്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ വാങ്ങുന്നവർക്ക് 6,000 രൂപയുടെ കിഴിവും നല്‍കുന്നു. 89,999 രൂപയ്ക്ക് ലഭിക്കുന്ന മോട്ടറോള റേസർ 40 അൾട്രായുടെ ആമസോണിലെ വില 46,794 രൂപയാണ്.

എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകള്‍ ഉളളവര്‍ക്ക് മിക്ക ഉല്‍പ്പന്നങ്ങളിലും 10 ശതമാനം വില കിഴിവ് ഉണ്ട്. ആമസോൺ പേ യു.പി.ഐയിൽ 750 രൂപയുടെ മിനിമം ഓർഡറിന് 50 രൂപ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫ്രീഡം വിൽപ്പനയ്‌ക്ക് സമാന്തരമായാണ് ആമസോണും വില്‍പ്പന മേള നടത്തുന്നത്.

വിലക്കിഴിവുളള മറ്റു ഉല്‍പ്പന്നങ്ങള്‍

ലാപ്‌ടോപ്പുകള്‍ക്ക് 45,000 രൂപ വരെ വിലക്കിഴിവും സ്മാർട്ട് ടി.വികള്‍ക്ക് 65 ശതമാനം വരെ കിഴിവും ടാബ്‌ലെറ്റുകൾക്ക് 60 ശതമാനം വരെ കിഴിവും വാഷിംഗ് മെഷീനുകള്‍ക്ക് 55 ശതമാനം വരെ കിഴിവും റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ കിഴിവും 25,990 രൂപയിൽ ആരംഭിക്കുന്ന എ.സികളും മേളയില്‍ ഒരുക്കിയിരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com