പുതിയ ഇക്കോ, ഇക്കോ സ്റ്റുഡിയോ ഇന്ത്യയില്‍ അവതരിപ്പിച്ച് ആമസോണ്‍

പുതിയ ഇക്കോ, ഇക്കോ സ്റ്റുഡിയോ ഇന്ത്യയില്‍ അവതരിപ്പിച്ച് ആമസോണ്‍
Published on

ആമസോണിന്റെ സ്മാര്‍ട്ട് ഹോം സ്പീക്കറുകളായ ഇക്കോ നിരയിലേക്ക് പുതിയ താരങ്ങളെത്തി. പുതിയ ഇക്കോ, ക്ലോക്കോട് കൂടിയ ഇക്കോ ഡോട്ട്, ഇക്കോ സ്റ്റുഡിയോ എന്നിവയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആമസോണിന്റെ വെബ്‌സൈറ്റില്‍ ഇവ പ്രി-ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമുണ്ട്.

പുതിയ ഇക്കോയുടെ വില 9999 രൂപയാണ്. പുതിയ ഫാബ്രിക് ഡിസൈനില്‍ വരുന്ന ഇവ ചാര്‍ക്കോള്‍, ഹീതര്‍ ഗ്രേ, സാന്‍ഡ്‌സ്‌റ്റോണ്‍, ട്വിലൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ക്ലോക്കോട് കൂടിയ ഇക്കോ ഡോട്ടിന് ഒരു എല്‍ഇഡി ഡിസ്‌പ്ലേയുണ്ട്. ഇതില്‍ സമയം, പുറത്തെ ഊഷ്മാവ്, ടൈമര്‍ അല്ലെങ്കില്‍ അലാം തുടങ്ങിയ കാണിക്കും. ഇതിന്റെ വില 5,499 രൂപയാണ്.

അഞ്ച് സ്പീക്കറുകള്‍ അടങ്ങിയ ഇക്കോ സ്റ്റുഡിയോയുടെ വില 22,999 രൂപയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതിന് സ്റ്റുഡിയോ നിലവാരത്തിലുള്ള ശബ്ദത്തിന്റെ വ്യക്തത, റൂം അഡാപ്ഷന്‍ ടെക്‌നോളജി, ബില്‍റ്റ് ഇന്‍ സ്മാര്‍ട്ട്‌ഹോം ഹബ് തുടങ്ങിയ സവിശേഷതകളുണ്ട്.

പ്രി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സ്മാര്‍ട്ട് ബള്‍ബ് സൗജന്യമായും സ്മാര്‍ട്ട് പ്ലഗ് 199 രൂപയ്ക്കും ലഭ്യമാണ്.

ഇക്കോ ഫ്‌ളെക്‌സ് എന്ന പ്ലഗിന്‍ വയര്‍ലസ് സ്മാര്‍ട്ട് സ്പീക്കര്‍, ഇക്കോ ബഡ്‌സ് എന്ന വയര്‍ലസ് ഇയര്‍ബഡ്‌സ് തുടങ്ങിയ ചില പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചെങ്കിലും അവ യു.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. 

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com