Amazon Prime Day 2022 Sale: സ്മാര്‍ട്ട് ഫോണ്‍ ഓഫറുകള്‍ അറിയാം

ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡെ വില്‍പ്പന ജൂലൈ 23-24 തിയതികളില്‍ നടക്കും. പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫറുകളാണ് ആമസോണ്ഡ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുമായി ചേര്‍ന്ന് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആമസോണ്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ പ്രൈം ഡെ വില്‍പ്പനയില്‍ ഓഫറില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം.

Apple iPhone 13

66,900 രൂപ മുതല്‍ ഐഫോണ്‍ 13 ലഭിക്കും. എക്‌സ്‌ചേഞ്ചിലൂടെ അധിക ഓഫറുകളും നേടാം. 6.1 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയില്‍ എത്തുന്ന ഐഫോണ്‍ 13യില്‍ a15 ബയോണിക് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 12 എംപിയുടെ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്.

Oneplus Nord CE 2 5G

കഴിഞ്ഞ ഫെബ്രുവരിയില്‍ 23,999 രൂപ മുതലുള്ള വിലയില്‍ അവതരിപ്പിച്ച വണ്‍പ്ല,് നോര്‍ഡ് സിഇ 2 5ജി 22,499 രൂപയ്ക്ക് ലഭിക്കും. 6 ജിബി റാമം 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റ് ആണിത്. 64 എംപിയുടെ പ്രധാന സെന്‍സര്‍ അടക്കം ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ വണ്‍പ്ലസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 65 വാട്ടിന്റെ vooc ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്.

Samsung Galaxy M13

സാംസംഗ് പുതുതായി അവതരിപ്പിച്ച എം13 പ്രൈം ഡേ ഓഫറില്‍ 2000 രൂപ കിഴിവില്‍ ലഭിക്കും. 9,999 രൂപ മുതല്‍ ഫോണ്‍ വാങ്ങാം. എക്‌സിനോസ് 850 soc പ്രൊസസറാണ് ഈ 4ജി ഫോണിന് സാംസംഗ് നല്‍കിയിരിക്കുന്നത്. 50 എംപിയുടെ പ്രധാന സെന്‍സര്‍ ഉള്‍പ്പടെയുളള ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്.

iQoo Z6 5G

ഐക്യൂ z6 5g പ്രൈം ഡെ ഓഫറിന്റെ ഭാഗമായി 12,999 രൂപയ്ക്ക് ലഭിക്കും. ഹീറ്റിംഗ് നിയന്ത്രിക്കാനുള്ള 5-ലെയര്‍ ലിക്വിഡ് കൂളിംഗ് സിസ്റ്റം ഫോണിന്റെ സവിശേഷതയാണ്. സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 120 Hz ആണ് ഐക്യൂ Z6 5Gയുടെ റിഫ്രഷ് റേറ്റ്.

Realme Narzo 50A Prime

11,499 രൂപ വിലിയുള്ള റിയല്‍മി നാര്‍സോ ൈപ്രം 50എ പ്രൈം 8,999 രൂപ മുതല്‍ ലഭിക്കും. ഒക്ടാ-കോര്‍ യൂണിസോക് t612 പ്രൊസസറാണ് ഫോണില്‍ റിയല്‍മി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡല്‍ ആണിത്. ട്രിപിള്‍ ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ എത്തുന്നത്.

Oneplus Nord CE 2 Lite 5G

വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 17,499 രൂപ മുതല്‍ ലഭിക്കും. സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഒസി പ്രൊസസറിലാണ് വണ്‍പ്ലസിന്റെ ഈ മോഡല്‍ എത്തുന്നത്. 64 എംപിയുടെ പ്രധാന സെന്‍സര്‍ അടക്കം ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ വണ്‍പ്ലസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 33 വാട്ടിന്റെ vooc ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്.

Oneplus Nord 2T 5G

ഈ മാസം ആദ്യം ഇറങ്ങിയ വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി 27,499 രൂപയ്ക്ക് ലഭിക്കും. മീഡിയ ടെക്ക് ഡിമണ്‍സിറ്റി 1300 soc പ്രൊസസറിലാണ് ഈ മോഡല്‍ എത്തുന്നത്. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4500 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 11, സാംസംഗ് ഗ്യാലക്‌സി എം33 5ജി, ഷവോമി 11ടി പ്രൊ 5ജി, റെഡ്മി നോട്ട് T 5G, സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ 5G, ഓപ്പോ A54, റിയല്‍മി നാര്‍സോ 50A, റെഡ്മി 9A സ്‌പോര്‍ട് തുടങ്ങി നിരവധി മോഡലുകള്‍ പ്രൈം ഡെയില്‍ ഓഫറിന് വാങ്ങാം.

Related Articles
Next Story
Videos
Share it