എന്‍എഫ്ടിയിലും ബിഗ്ബി; അമിതാഭ് ബച്ചന്റെ എന്‍എഫ്ടി കളക്ഷന് ലഭിച്ചത് 7.18 കോടി

സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത പിതാവ് പഹരിവംശ് റായി ബച്ചന്റെ കവിതയ്ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്
എന്‍എഫ്ടിയിലും ബിഗ്ബി; അമിതാഭ് ബച്ചന്റെ എന്‍എഫ്ടി കളക്ഷന് ലഭിച്ചത് 7.18 കോടി
Published on

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ എന്‍എഫ്ടി കളക്ഷന് രാജ്യത്തെ റെക്കോര്‍ഡ് തുക. പിതാവ് പഹരിവംശ് റായി ബച്ചന്റെ കവിത സ്വന്തംശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത മധുശാല എന്‍എഫ്ടി, വിന്റേജ് സിനിമ പോസ്റ്ററുകളുടെ എന്‍എഫ്ടി, ബിഗ്ബി പങ്ക്‌സ്, ദി ലൂട്ട് ബോക്‌സ് എന്‍എഫ്ടി, എന്‍എഫ്ടി ആര്‍ട്‌സ് എന്നിവ അടങ്ങിയ എന്‍എഫ്ടി കളക്ഷനാണ് അമിതാഭ് ബച്ചന്‍ ലേലത്തിന് വെച്ചത്.

നവംബര്‍ 1 മുതല്‍ 4 വരെയായിരുന്നു ലേലം. 5.5 കോടി രൂപ ലഭിച്ച മധുശാല എന്‍എഫ്ടിയാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്. ഏറ്റവും ഉയര്‍ന്ന തുക ബിഡ്ഡ് ചെയ്ത ആള്‍ക്ക് അമിതാഭ് ബച്ചനെ കാണാനുള്ള അവസരവും എന്‍എഫ്ടി കളക്ഷന്‍ അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ചിരുന്നു.

കലാരൂപങ്ങള്‍ ഇമേജുകളായും,ചെറു വീഡിയോകളായും, ജിഫുകളായും വാങ്ങാനാവുന്ന ഇടമാണ് എന്‍എഫ്ടി. ഒരിക്കല്‍ വാങ്ങുന്ന എന്‍എഫ്ടികള്‍ കൂടുതല്‍ വിലയ്ക്ക് മറിച്ചു വില്‍ക്കാം. ക്രിപ്‌റ്റോ കറന്‍സികള്‍ വഴിയാണ് എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളുടെ ഇടപാട്.നേരത്തെ മലയാളം സിനിമ കുറുപ്പിന്റെ എന്‍എഫ്ടി കളക്ഷന്‍ അണിയറക്കാര്‍ എത്തിച്ചിരുന്നു. സല്‍മാന്‍ ഖാന്‍, റീമ കല്ലിങ്കല്‍ തുടങ്ങിയവരും എന്‍എഫ്ടി കളക്ഷന്‍ അവതരിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com