

പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് (Anthropic) തങ്ങളുടെ പുതിയ അത്യാധുനിക എഐ മോഡലുകളായ ക്ലോഡ് ഫേബിൾ 5.2 (Claude Fable 5.2), ക്ലോഡ് മിഥോസ് 5.2 (Claude Mythos 5.2) എന്നിവ പുറത്തിറക്കി. സങ്കീർണമായ കോഡിംഗ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ, ശാസ്ത്ര ഗവേഷണം എന്നിവയിൽ വലിയ വഴിത്തിരിവ് സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് പുതിയ മോഡലുകളെന്ന് കമ്പനി അവകാശപ്പെടുന്നു.
മുൻപതിപ്പുകളായ ഫേബിൾ 5.1, മിഥോസ് 5.1 എന്നിവയേക്കാൾ 30 ശതമാനം വരെ വേഗത്തിൽ ഔട്ട്പുട്ട് നൽകാൻ പുതിയ മോഡലുകൾക്ക് സാധിക്കും. 10 ലക്ഷം (one million) ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 8 ഡോളര്‍, 10 ലക്ഷം ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 40 ഡോളര്‍ എന്ന നിരക്കിലാണ് മോഡലുകൾ ലഭ്യമാകുന്നത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഫേബിൾ 5.2-ൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്; എന്നാൽ തത്സമയ ബയോമെഡിക്കൽ, സൈബർ സുരക്ഷാ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അംഗീകൃത സ്ഥാപനങ്ങൾക്കായി മിഥോസ് 5.2-ന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു.
പരീക്ഷണ ഘട്ടങ്ങളിൽ നിരവധി വൻ നേട്ടങ്ങളാണ് ഈ മോഡലുകൾ കൈവരിച്ചത്:
പ്രോഗ്രാമിംഗ് മുന്നേറ്റം: ഒരു പ്രൊഡക്ഷൻ സർവീസ് പൈത്തണിൽ നിന്ന് റസ്റ്റ് (Rust) ഭാഷയിലേക്ക് വിജയകരമായി മാറ്റാൻ സഹായിക്കുകയും അത് 26 ഇരട്ടി വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാണം: 1,000 എഐ ഏജന്റുകളുടെ സഹായത്തോടെ കേവലം 8 ദിവസത്തിനുള്ളിൽ ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചു.
ഗണിത-ഭൗതിക ഗവേഷണം: ഫെര്‍മാറ്റ്സ് ലാസ്റ്റ് തിയറം (Fermat's Last Theorem) തെളിവ് 30 മണിക്കൂറിനുള്ളിൽ ഔപചാരികമായി ഫോര്‍മലൈസ് ചെയ്തതായി ആന്ത്രോപിക് പറയുന്നു. ബ്ലാക്ക് ഹോൾ ഫിസിക്സിലെ രണ്ട് സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഫേബിൾ 5.2 ഏജന്റുകൾക്ക് സാധിച്ചു.
ഫേബിൾ 5.2 ആന്ത്രോപിക് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ ആമസോൺ വെബ് സർവീസസ് (AWS), ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് അസൂർ എന്നിവ വഴിയും ലഭ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine