AORA: ക്ലാസ്‌റൂമിൽ നിന്ന് ബോർഡ്‌റൂമിലേക്ക്, കേരളത്തിൽ നിന്നൊരു ഇന്ററാക്ടീവ് ഡിസ്‌പ്ലേ ബ്രാൻഡ്

കേരളത്തില്‍ നൂതന ടെക്‌നോളജി വികസിപ്പിച്ചെടുത്ത്, തദ്ദേശീയമായി നിര്‍മിച്ച്, രാജ്യം മുഴുവന്‍ വിപണന സേവന ശൃംഖല പടുത്തുയര്‍ത്തി കരുത്തോടെ ഒരു ഡിജിറ്റല്‍ ബ്രാന്‍ഡ്
AORA: ക്ലാസ്‌റൂമിൽ നിന്ന് ബോർഡ്‌റൂമിലേക്ക്, കേരളത്തിൽ നിന്നൊരു ഇന്ററാക്ടീവ് ഡിസ്‌പ്ലേ ബ്രാൻഡ്
Published on

ലോകോത്തര ടെക്‌നോളജി വിദേശത്തുനിന്ന് വരേണ്ടതുണ്ടോ? ഇല്ലേയില്ല. ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനല്‍ രംഗത്ത് കേരളത്തില്‍ വികസിപ്പിച്ച്, നിര്‍മിച്ച് ദേശീയതലത്തില്‍ വിപണി വിപുലീകരിച്ച് പുതുചരിത്രമെഴുതുകയാണ് AORA. ഡിജിറ്റല്‍ കൊളാബൊറേഷന്റെ (ചെറിയ ഡിവൈസ് ഉപയോഗിച്ച് മീറ്റിങ് റൂം കണക്ട് ചെയ്യുന്ന രീതി) ഭാവിയെ ഒരു കേരള ബ്രാന്‍ഡ് പുനര്‍നിര്‍വചിക്കുന്നു!

പഠനം വിസ്മയകരമായൊരു അനുഭവമാക്കാം, ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും സ്വന്തം ബോര്‍ഡ് റൂമിലിരുന്ന് ബിസിനസ് ചര്‍ച്ചകള്‍ നടത്താം, ആശയവിനിമയം അതിലളിതമാക്കാം... ഇതിനെല്ലാമുള്ളൊരു ഡിജിറ്റല്‍ സംവിധാനം, അതും ലോകോത്തര നിലവാരത്തിലുള്ളത് വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സെഫോറ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് 2020ല്‍ AORA എന്ന ബ്രാന്‍ഡിന് തുടക്കമിടുന്നത്. മറ്റൊരു നിര്‍ബന്ധംകൂടി ബ്രാന്‍ഡ് സാരഥികള്‍ക്കുണ്ടായിരുന്നു; അത് കേരളത്തില്‍ രൂപകല്‍പന ചെയ്ത്, നിര്‍മിച്ച്, ദേശീയതലത്തിലേക്ക് പടര്‍ന്നുകയറുന്നതാകണം.

ഈ ലക്ഷ്യം ഇന്ന് സാക്ഷാത്കാരത്തിന്റെ പാതയിലാണ്. AORA ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനലുകള്‍ ഇന്ന് ക്ലാസ് മുറികളെ അങ്ങേയറ്റം എന്‍ഗേജിങ്ങായ പഠനാന്തരീക്ഷമുള്ളവയാക്കുന്നു. ബോര്‍ഡ് റൂമുകളെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള ചര്‍ച്ചകളുടെ ആശയസമന്വയ വേദിയാക്കുന്നു. തൊഴിലിടങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു.

ഇന്റലിജന്റ് കൊളാബൊറേഷന്‍ ടെക്‌നോളജിയിലൂടെ AORA അര്‍ത്ഥവത്തായൊരു ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷനാണ് സാധ്യമാക്കുന്നത്.

Made in Keralam, Built for India

ഉന്നതനിലവാരമുള്ള ടെക്‌നോളജി ഉല്‍പന്നം കേരളത്തില്‍ തന്നെ നിര്‍മിക്കാമെന്ന് അടിവരയിട്ട് പ്രഖ്യാപിക്കുന്ന AORAയുടെ നിര്‍മാണ യൂണിറ്റ് കൊച്ചിയിലാണുള്ളത്. പ്രിസിഷന്‍ എന്‍ജിനീയറിങ്, അതികര്‍ശനമായ ക്വാളിറ്റി മാനദണ്ഡങ്ങള്‍, ദീര്‍ഘകാല വിശ്വസ്തത ആര്‍ജിച്ചെടുക്കണമെന്ന ദൃഢനിശ്ചയം എന്നിവയെല്ലാമാണ് അഛഞഅയെ വ്യത്യസ്തമാക്കുന്നത്.

ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനല്‍ ഡിസ്‌പ്ലേയുടെ മേഖലയിലാണ് അഛഞഅ വ്യത്യസ്തതയുടെ കയ്യൊപ്പ് പതിപ്പിച്ചിരുന്നതെങ്കിലും ഈ ഒരൊറ്റ ഉല്‍പന്നത്തിനപ്പുറമാണ് ബ്രാന്‍ഡിന്റെ വിഷന്‍. പ്രൊഫഷണല്‍ ഓഡിയോ വിഷ്വല്‍ മേഖലയില്‍ സെഫോറ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മാതൃകമ്പനിയുടെ ടെക്‌നോളജി കരുത്തില്‍ ശക്തമായ സാന്നിധ്യമാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം.

ആധുനിക കാലഘട്ടത്തില്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ട സമഗ്രമായ ഓഡിയോ വിഷ്വല്‍ സൊല്യൂഷനുകള്‍ നല്‍കുകയാണ് കമ്പനി. ഓരോ കമ്പനിയുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് അവിടേക്ക് വേണ്ട ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്ത്, സ്ഥാപിച്ച്, വില്‍പനാനന്തര സേവനങ്ങളും AORA നല്‍കുന്നു. ആശയവിനിമയവും വിവിധ സ്ഥലങ്ങളിലെ ആളുകളെയും സംഭവങ്ങളെയും ഇണക്കിച്ചേര്‍ത്തുള്ള പങ്കാളിത്തത്തോടെയുള്ള പരിപാടികളുമെല്ലാം ഇന്ന് കോര്‍പറേറ്റ് ലോകത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാക്കേണ്ടതുണ്ട്. അഛഞഅ ഇത് കുറ്റമറ്റ രീതിയില്‍ ചെയ്യുന്നതോടെ കമ്പനിക്കുള്ളിലെ പ്രവര്‍ത്തനക്ഷമതയും കൂടുന്നു.

ഭാവിയിലേക്ക്, കരുത്തോടെ

ഡിജിറ്റല്‍ കൊളാബൊറേഷനാകും ഭാവിയില്‍ വിദ്യാഭ്യാസ മേഖലയെ, ബിസിനസുകളെ, കമ്പനികളുടെ പ്രവര്‍ത്തനത്തെ എല്ലാം മാറ്റിവരക്കുക. അങ്ങനെ വരുമ്പോള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാകും. അത്യാധുനിക ഇന്ററാക്ടീവ് ഡിസ്‌പ്ലേ ടെക്‌നോളജിയും ഇന്റഗ്രേറ്റഡ് എവി സൊല്യൂഷന്‍സും സമന്വയിപ്പിച്ച് ഓരോ ഓര്‍ഗനൈസേഷനും സ്മാര്‍ട്ടായ സേവനങ്ങള്‍ നല്‍കാന്‍ അഛഞഅ മുന്‍നിരയിലുണ്ടാകും.

ടെക്‌നോളജി മാനുഫാക്ചറിങ് രംഗത്ത് കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ട് AORA രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ഇന്ററാക്ടീവ് ഡിസ്‌പ്ലേ ബ്രാന്‍ഡായി നിലകൊള്ളുക എന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ കൊളാബൊറേഷന്റെ നൂതന സാങ്കേതികവിദ്യകള്‍ അനുഭവിച്ചറിയുന്ന രാജ്യം മാത്രമല്ല; മറിച്ച് ഇവിടെ രൂപകല്‍പന ചെയ്ത്, മാനുഫാക്ചറിങ് നടക്കുന്ന രാജ്യം കൂടിയായി ഇന്ത്യ മാറുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പങ്കാളിത്തം കൂടിയാണ് അഛഞഅ വഹിക്കുന്നത്.

മഹത്തായ ബ്രാന്‍ഡുകളെ നിര്‍വചിക്കുന്നത് അവ സൃഷ്ടിക്കുന്ന ഉല്‍പന്നത്തിന്റെ മാത്രം പിന്‍ബലത്തിലല്ല; മറിച്ച് അവ തുറന്നിടുന്ന സാധ്യതകളിലൂടെയാണ്. AORA ഇന്ററാക്ടീവ് പാനലുകളിലൂടെ കൂടുതല്‍ സ്മാര്‍ട്ടും കണക്റ്റഡുമായ ഭാവിയാണ് സൃഷ്ടിക്കുന്നത്.

AORA എങ്ങനെ വ്യത്യസ്തമാകുന്നു?

കൂടുതല്‍ മികവുറ്റ പഠനത്തിനും എളുപ്പത്തിലുള്ള കൊളാബൊറേഷനും കാര്യക്ഷമമായ ആശയവിനിമയത്തിനുമായി രൂപകല്‍പന ചെയ്ത പുതിയ തലമുറ ഇന്ററാക്ടീവ് ഡിസ്‌പ്ലേ സിസ്റ്റമാണ് അഛഞഅ. ആന്‍ഡ്രോയിഡ് 16 അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് Google EDLA (All google apps are pre itnsalled) സര്‍ട്ടിഫിക്കേഷനുണ്ട്. ഏത് കോണില്‍ നിന്ന് നോക്കിയാലും കൃത്യതയാര്‍ന്നതും ദൃശ്യമനോഹരവുമായ കാഴ്ചാനുഭവം സമ്മാനിക്കുന്ന 4K ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

വളരെ വേഗത്തില്‍ പ്രതികരിക്കുന്ന അള്‍ട്രാ ടച്ച് റെസ്‌പോണ്‍സിവ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഇന്റലിജന്റ് മള്‍ട്ടി-ടച്ച് സൗകര്യം ഉള്ളതിനാല്‍ ഒരേസമയം ഒന്നിലധികം ആളുകള്‍ക്ക് സ്‌ക്രീനില്‍ എഴുതാനും സ്വായ്പ് ചെയ്യാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സാധിക്കും.

NFC കണക്റ്റിവിറ്റി വഴി ഒറ്റ ടാപ്പിലൂടെ മറ്റ് ഉപകരണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും ഉള്ളടക്കങ്ങള്‍ വേഗത്തില്‍ പങ്കുവെക്കാനും കഴിയും. സ്‌കൂളിലെ പഠനമുറിയിലാകട്ടെ, കോര്‍പറേറ്റ് ബോര്‍ഡ് റൂമിലാകട്ടെ എംപ്ലോയി ട്രെയ്‌നിങ് പ്രോഗ്രാമിലാകട്ടെ AORA ഏറ്റവും ഫലപ്രദവും ഇന്ററാക്ടീവുമായ ഡിജിറ്റല്‍ സംവിധാനം ഉറപ്പാക്കുന്നു.

വളര്‍ച്ച ഒറ്റനോട്ടത്തില്‍

  • 2020ല്‍ തുടക്കം. സെഫോറ ഇന്‍ഫോസൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനല്‍ അവതരിപ്പിച്ചു.

  • കൊച്ചിയില്‍ ഇന്ററാക്ടീവ് പാനലുകളുടെ നിര്‍മാണം.

  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍, ബിസിനസ് പ്രസ്ഥാനങ്ങള്‍, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാനുഫാക്ചറിങ് കമ്പനികള്‍ തുടങ്ങിയവയുടെ വിശ്വാസ്യത ആര്‍ജിക്കുന്നു.

  • രാജ്യമെമ്പാടും സുസജ്ജമായ സെയ്ല്‍സ് & സര്‍വീസ് ശൃംഖല.

  • വാര്‍ഷിക വിറ്റുവരവ് 14 കോടിക്ക് മുകളില്‍.

  • രാജ്യത്തെ മുന്‍നിര ഇന്ററാക്ടീവ് ഡിസ്‌പ്ലേ& പ്രൊഫഷണല്‍ എവി സൊല്യൂഷന്‍ ബ്രാന്‍ഡായി മാറാന്‍ കരുത്തോടെ മുന്നോട്ട്‌

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com