ഈ മാസം വമ്പന്‍ ലോഞ്ചുകള്‍ നടത്താനൊരുങ്ങി ആപ്പിള്‍; ഉല്‍പ്പന്നങ്ങളറിയാം

ആപ്പിള്‍ സെപ്റ്റംബര്‍ ലോഞ്ച് ഇവന്റ് സെപ്റ്റംബര്‍ 14 ന് നടക്കാനിരിക്കെ പുറത്തിറങ്ങാനൊരുങ്ങുന്ന അടിപൊളി ഗാഡ്ജറ്റുകളുടെ വിവരങ്ങള്‍ അറിയണ്ടേ? ഐഫോണ്‍ 13 സിരീസ് ഉള്‍പ്പെടെ ആപ്പിളിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഗാഡജറ്റുകള്‍ അറിയാം.

ഐ ഫോണ്‍ 13
ആപ്പിള്‍ സെപ്റ്റംബര്‍ ലോഞ്ച് ഇവന്റിന്റെ പ്രാഥമിക ആകര്‍ഷണം ഐഫോണ്‍ 13 സീരീസ് ആയിരിക്കും. ആപ്പിളിന്റെ വാര്‍ഷിക ഐഫോണ്‍ പുതുക്കലിനുള്ള സമയമാണിത്. ഐഫോണ്‍ 13 സീരിസില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്, ഐഫോണ്‍ 13 മിനി എന്നീ വകഭേദങ്ങളാണ് ഉള്ളത്. ഐഫോണ്‍ 12 ന് സമാനമായ ഡിസൈനായിരിക്കും ഐഫോണ്‍ 13 സീരിസിന്റേതുമെന്നാണ് പുറത്തു വരുന്ന വിവരം. ഈ വര്‍ഷം, സാധാരണ ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകള്‍ക്ക് പുറമേ ചില ഡിസൈന്‍ മാറ്റങ്ങളും ഉണ്ടായേക്കാമെന്നാണ് ഗാഡ്ജറ്റ് ലോകത്തെ വാര്‍ത്ത.
ആപ്പിള്‍ വാച്ച് 7 സിരീസ്
ആപ്പിള്‍ വാച്ച് 7 സിരീസ് ആണ് സ്മാര്‍ട്ട് വാച്ച് പ്രേമികള്‍ക്കായി സെപ്റ്റംബര്‍ ഇവന്റില്‍ പുറത്തിറങ്ങാനൊരുങ്ങുന്നത്.
ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മികച്ച ഡിസൈന്‍ ഫീച്ചറോടെയാണ് ഇത് എത്തുക എന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് മോണിറ്ററിംഗ്, ഒരു തെര്‍മോമീറ്റര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് എത്തുക. ഐഫോണ്‍ 12 സിരീസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഫ്‌ളാറ്റ് എഡ്ജ് ആയുള്ള ചാസിയാകും ഇതിന്റെ മറ്റൊരു ആകര്‍ഷണം.
ഐ പാഡ് മിനി
ചെറിയ ഐപാഡിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണമുണ്ട്. അപ്ഡേറ്റ് ചെയ്ത ഹാര്‍ഡ്വെയറുകളുള്ള 2021 പതിപ്പ് ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐപാഡ് മിനി എ 15 ചിപ്സെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും, ഇത് ഐഫോണ്‍ 13 സീരീസിന് ശക്തി പകരുമെന്നാണ് കരുതുന്നത്.
സെപ്റ്റംബര്‍ ഇവന്റില്‍ അല്ലെങ്കില്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണോ ആപ്പിള്‍ ഈ പുതിയ ഐപാഡുകള്‍ പ്രഖ്യാപിക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നേക്കും.
ഐഒഎസ് 15, വാച്ച് ഒഎസ് 8, ടിവിഒഎസ് 15
സെപ്റ്റംബര്‍ 14 ലെ പരിപാടിയില്‍ ആപ്പിള്‍ ഐഒഎസ് 15, വാച്ച് ഒഎസ് 8, ടിവിഒഎസ് 15 എന്നിവയുടെ പൊതുവായ ലഭ്യത പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂണില്‍ നടന്ന ഡബ്ല്യുഡബ്ല്യുഡിസി 2021 ഇവന്റില്‍ ഈ അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഡെവലപ്പര്‍മാര്‍ നിരവധി ബീറ്റ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു.
ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഗാഡ്ജറ്റ് ലോകം.


Related Articles
Next Story
Videos
Share it