ആപ്പിള്‍ ഇപ്പോള്‍ വാങ്ങാം, കാശ് പിന്നെ കൊടുക്കാം!

'ബൈ നൗ, പേ ലേറ്റര്‍' സേവനവുമായി ആപ്പിള്‍, ആദ്യം അമേരിക്കയില്‍. വൈകാതെ മറ്റ് രാജ്യങ്ങളിലും എത്തിയേക്കും
ആപ്പിള്‍ ഇപ്പോള്‍ വാങ്ങാം, കാശ് പിന്നെ കൊടുക്കാം!
Published on

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ അമേരിക്കന്‍ വിപണിയില്‍ 'ബൈ നൗ, പേ ലേറ്റര്‍' (ബി.എന്‍.പി.എല്‍) സേവനം അവതരിപ്പിച്ചു. ഇതുപ്രകാരം ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങള്‍ മുന്‍കൂര്‍ പണമടയ്ക്കാതെ വാങ്ങാം. പണം നാല് തവണകളായി പിന്നീട് അടച്ചാല്‍ മതി. ആറാഴ്ചയാണ് തിരിച്ചടവ് സമയം. പലിശയോ മറ്റ് ഫീസുകളോ ഇല്ലെന്ന പ്രത്യേകതയുമുണ്ട്.

50 മുതല്‍ 1000 ഡോളറിന്റെ വരെ ഉത്പന്നങ്ങള്‍ ഈ സ്‌കീം പ്രകാരം വാങ്ങാം. ഓണ്‍ലൈനിലോ മൊബൈല്‍ ആപ്പിലോ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. ആപ്പിള്‍ പേ പണമിടപാട് സംവിധാനം അംഗീകരിക്കുന്ന സ്റ്റോറുകളില്‍ നിന്ന് ഐഫോണ്‍, ഐപാഡ് തുടങ്ങിയവയും വാങ്ങാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com