Begin typing your search above and press return to search.
ഒറ്റയടിക്ക് പണം മുടക്കേണ്ട, ആപ്പിള്‍ ഐ-ഫോണും ഇനി സബ്‌സ്‌ക്രിപ്ഷനില്‍ വാങ്ങാന്‍ കഴിഞ്ഞേക്കും
ആപ്പിള്‍ ഗാഡ്ജറ്റിന് ലോകമെമ്പാടും ഏറെ ആരാധകരാണ്. മികച്ച ഫീച്ചേഴ്‌സിനൊപ്പം ഐഒഎസ് സുരക്ഷിതത്വവുമാണ് ആപ്പിള്‍ ഉപയോക്താക്കളെ പിന്നെയും അതില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതും പുതിയ ഉപഭോക്താക്കളെ അതിലേക്ക് വലിച്ചടുപ്പിക്കുന്നതും. എന്നാല്‍ വലിയ വില നല്‍കി വരുന്നു എന്നതാണ് ആപ്പിള്‍ സ്വന്തമാക്കുന്നതില്‍ നിന്നും പലരെയും പിന്നോട്ട് വലിക്കുന്നത്.
ഇപ്പോഴിതാ ആപ്പിള്‍ ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ സ്്കീം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സബ്‌സ്‌ക്രിപ്ഷനിലൂടെ ഐഫോണും മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കാനാണ് പദ്ധതി. സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള വില്‍പ്പനയില്‍ കമ്പനിയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്.
എന്താണ് സബ്‌സ്‌ക്രിപ്ഷന്‍ ?
ലളിതമായി പറഞ്ഞാല്‍ ആപ്പിള്‍ അതിന്റെ ഐഫോണും ഐപാഡും ഒരു സബ്സ്‌ക്രിപ്ഷന്റെ ഭാഗമായി വില്‍ക്കും. ഇംഎംഐ പോലെ പലിശ രഹിത സബ്‌സ്‌ക്രിപ്ഷനായിട്ടാകും പൂര്‍ണമായും തുക അടച്ചു തീര്‍ക്കേണ്ടി വരികയെന്നാണ് അറിയുന്നത്. എന്നാല്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, മറ്റ് ഇംഎംഐകള്‍ എന്നിവ പരിശോധിച്ചേക്കും.
നിലവില്‍ ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ സബ്സ്‌ക്രിപ്ഷന്‍ സേവനം ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷാവസാനം ആപ്പിള്‍ ഇത് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സബ്‌സ്‌ക്രിപ്ഷന്‍ രീതി കമ്പനിക്ക് എങ്ങനെ ലാഭകരമാകും എന്നതിന് തെളിവ്, ആപ്പിളിന്റെ മൊത്തത്തിലുള്ള വരുമാനത്തില്‍ ഇത് വലിയ സംഭാവന നല്‍കുന്നു എന്നതാണ്.
സബ്സ്‌ക്രിപ്ഷനിലൂടെ ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളിലേക്കുള്ള ആപ്പിളിന്റെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കും.
എങ്ങനെയായിരിക്കും ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക?
എന്നാല്‍ ഇതുവരെ, Apple Music, iCloud, Apple TV Plus, Apple Fitness Plus, Apple Arcade തുടങ്ങിയ ആപ്പിളിന്റെ സോഫ്റ്റ്വെയര്‍ സേവനങ്ങളില്‍ സബ്സ്‌ക്രിപ്ഷനുകള്‍ ലഭ്യമാണ്. മാത്രമല്ല, ചില സോഫ്റ്റ്വെയര്‍ സേവനങ്ങളുടെ സബ്സ്‌ക്രിപ്ഷനുകള്‍ പ്രതിമാസ ഫീസായി ഒരൊറ്റ സബ്സ്‌ക്രിപ്ഷനായി ഉള്‍ക്കൊള്ളുന്ന Apple One ബണ്ടിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ പോലെ, ഐഫോണും Apple One സബ്സ്‌ക്രിപ്ഷന്‍ ബണ്ടിലുമായി ബന്ധിപ്പിക്കാനും സാധ്യതയുണ്ട്.
ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹാര്‍ഡ്വെയര്‍ സബ്സ്‌ക്രിപ്ഷനുകള്‍ക്കുള്ള പ്രതിമാസ ഫീസ് 12 അല്ലെങ്കില്‍ 24 മാസത്തിനുള്ളില്‍ ഐഫോണിന്റെ മുഴുവന്‍ വിലയും അടയ്ക്കുന്ന തവണകളും തുല്യമായിരിക്കണമെന്നില്ല. പകരം, iPhone സബ്സ്‌ക്രിപ്ഷനില്‍, പുതിയ ഹാര്‍ഡ്വെയറിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉള്‍പ്പെട്ടേക്കും.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഐഓഎസ് ഉപകരണങ്ങളുടെ വിലയുടെ ഒരു ഭാഗവും മുഴുവന്‍ തുകയും നല്‍കാതെ തന്നെ അടുത്ത വര്‍ഷം ഒരു പുതിയ iPhone-ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു ഫീസും ഉള്‍പ്പെടുന്ന Apple ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.
ഐഫോണ്‍ സബ്സ്‌ക്രിപ്ഷനിലേക്ക് തങ്ങളുടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ ബണ്ടില്‍ ചെയ്യാനും ആപ്പിളിന് കഴിയും. ആപ്പിള്‍ വെബ്‌സൈറ്റിലോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Next Story
Videos