കാത്തിരിപ്പ് ഏറും; ഐഫോണ്‍ എസ്ഇ 4 ലോഞ്ച് വൈകാന്‍ സാധ്യത

കൗമാരക്കാര്‍ക്കിടയില്‍ പ്രിയമേറിയ ആപ്പിളിന്റെ ഏറ്റവും ബജറ്റ്-സൗഹൃദ ഫോണായ എസ്ഇ വിഭാഗത്തിലെ ഐഫോണ്‍ എസ്ഇ 4 ന്റെ (iPhone SE 4) ലോഞ്ച് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുണ്ടെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിന്റെ ഈ ഫോണിന് 49,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 2023 ലാണ് ഈ പുതിയ മോഡലിന്റെ ലോഞ്ച് നടത്താനിരുന്നത്.

ലോഞ്ച് അടുത്തിരിക്കേ പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാന്‍ഡ് മൂലമാണ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ കമ്പനി ആലോചികുന്നതെന്ന് മിംഗ്-ചി കുവോയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മിഡ്-ടു-ലോ-എന്‍ഡ് ഐഫോണുകളുടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ഷിപ്പ്മെന്റുകളും ഇതിന് കാരണമെയി കാണുന്നു.

മാറ്റിവയ്ക്കുകയാണെങ്കില്‍ 2024 ല്‍ ഇതിന്റെ ലോഞ്ച് നടന്നേക്കും. അതുകൊണ്ട് തന്നെ ഐഫോണ്‍ എസ്ഇ 4 ന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനം താല്‍കാലികമായി കുറച്ചേക്കും.ഐഫോണ്‍ എസ്ഇ 4 ന്റെ ഫുള്‍ സ്‌ക്രീന്‍ ഡിസൈന്‍ ഉയര്‍ന്ന ചെലവ് അല്ലെങ്കില്‍ വില്‍പ്പന വിലയില്‍ വര്‍ധനവ് എന്നിവയ്ക്ക് കാരണമാകുമെന്ന് ആശങ്ക കമ്പനിക്കുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.

അങ്ങനെയെങ്കില്‍ ഇത് ഈ മോഡല്‍ പുനഃപരിശോധിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചേക്കാം. അനാവശ്യമായ പുതിയ ഉല്‍പ്പന്ന വികസന ചെലവുകള്‍ കുറയ്ക്കാന്‍ ആപ്പിള്‍ നോക്കുന്നുണ്ടാകുമെന്നും അത് അടുത്ത വര്‍ഷം കമ്പനിയെ വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it