ആപ്പിളിന്റെ പുതിയ 3 ഐഫോണുകൾ: ഇന്ത്യയിൽ എന്നെത്തും, വില, സവിശേഷതകൾ

ആപ്പിളിന്റെ പുതിയ 3 ഐഫോണുകൾ: ഇന്ത്യയിൽ എന്നെത്തും, വില, സവിശേഷതകൾ
Published on

ആദ്യമായി രണ്ട് സിം കാർഡുകൾ ഉപയോഗിക്കാവുന്ന ഐഫോണുകൾ അവതരിപ്പിച്ച് ആപ്പിൾ. ബുധനാഴ്ച രാത്രി ഇന്ത്യന്‍സമയം 10.30-ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ സി.ഇ.ഒ. ടിം കുക്ക് ആണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്.

ഐഫോണ്‍ ടെൻ എസ് (iPhone XS) ഐഫോണ്‍ ടെൻ എസ് മാക്‌സ് (iPhone XS MAX) ഐഫോണ്‍ ടെൻ ആർ (iPhone XR) എന്നിവയാണ് പുതിയതായി അവതരിപ്പിച്ച ഫോണുകൾ. ഇസിജി എടുക്കാൻ കഴിയുന്ന ആപ്പിൾ വാച്ചും പുറത്തിറക്കി.

[embed]https://youtu.be/klk61zFItcQ[/embed]

ആദ്യമായാണ് ഡ്യൂവൽ സിം സംവിധാനമുള്ള ഫോൺ ആപ്പിൾ പുറത്തിറക്കുന്നത്. സാധാരണ സിം ഇടാവുന്ന ഒരു സ്ലോട്ടിനൊപ്പം ഇ-സിം മാത്രം ഉപയോഗിക്കാവുന്ന ഒരു സ്ലോട്ട് ആണ് പുതിയ ഫോണുകളിൽ ഉള്ളത്. ഇന്ത്യയിൽ ഐഫോണുകൾക്ക് ഇ-സിം സേവനം നൽകുന്നത് എയർടെൽ, ജിയോ, വൊഡാഫോൺ എന്നീ കമ്പനികളാണ്.

ഇന്ത്യൻ വിപണിയിലെ വില

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലായതുകൊണ്ടു തന്നെ ഇന്ത്യയിൽ ഫോണുകൾക്ക് യുഎസിലേതിനേക്കാൾ വില കൂടും.

ഐഫോൺ ടെൻ എസ്

ഇന്ത്യയിലെ പ്രാരംഭ വില 99,900 രൂപയാണ്. 64GB സ്റ്റോറേജ് ഉള്ള പതിപ്പിനാണ് ഈ വില. യുഎസിൽ ഇതിന്റെ വില 999 ഡോളർ (ഏകദേശം 71,800 രൂപ) ആണ്.

256GB ഉള്ള ഫോണിന് 1,14,900രൂപയാണ് ഇന്ത്യയിലെ വില. യുഎസിൽ 1,149 ഡോളർ (ഏകദേശം 82,600 രൂപ)

512GB യുടെ ഫോൺ 1,34,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാകുക. യുഎസിൽ 1,349 ഡോളറും (ഏകദേശം 97,000 രൂപ)

ഐഫോണ്‍ ടെൻ എസ് മാക്‌സ്

ഇന്ത്യൻ വിപണിയിലെ വില

64GB -1,09,900 രൂപ

256GB -1,24,900 രൂപ

512GB -1,44,900 രൂപ

ഐഫോൺ ടെൻ ആർ

കൂട്ടത്തിൽ ഏറ്റവും വിലക്കുറഞ്ഞത് ഐഫോൺ ടെൻ ആർ ആണ്.

64 GB യുള്ള ഫോണിന് 76,900 രൂപയാണ്.

ഇന്ത്യയിൽ എന്നുമുതൽ?

ഐഫോൺ ടെൻ എസ്, ഐഫോണ്‍ ടെൻ എസ് മാക്‌സ് എന്നിവ സെപ്റ്റംബർ 28 മുതൽ ഇന്ത്യൻ വിപണിയിലെത്തും. അതേസമയം ഐഫോൺ ടെൻ ആർ ഒക്ടോബർ 26 നേ ഇന്ത്യയിലെത്തൂ. ഒക്ടോബർ 19 മുതൽ പ്രീ-ഓർഡർ തുടങ്ങും.

സവിശേഷതകൾ (ഐഫോൺ ടെൻ എസ്)
  • ഓപ്പറേറ്റിംഗ് സിസ്റ്റം- ഐ.ഒ.എസ്. 12
  • 5.8 ഇഞ്ച് OLED സൂപ്പർ റെറ്റിന ഡിസ്പ്ലേ 1125x2234 pixels
  • മൊബൈല്‍ ഗെയ്മിങ്ങിന് ശക്തിപകരാന്‍ എ. 12 ബയോണിക് ചിപ്പ്
  • 64GB, 256GB, 512GB സ്റ്റോറേജ് ഉള്ള മൂന്ന് പതിപ്പുകൾ
  • സര്‍ജിക്കല്‍ നിലവാരത്തിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീൽ ബോഡി
  • വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്റ്
  • ഗ്ലാസ് കൊണ്ടുള്ള പാനൽ
  • വയർലെസ്സ് ചാർജിങ്
  • ഇൻഫ്രാറെഡ്, ഡോട്ട് പ്രൊജക്ടർ എന്നീ സാങ്കേതിക വിദ്യകളോട് കൂടിയ ഫേസ് ഐഡി
  • 12 എം.പി. ഡ്യുവല്‍ ക്യാമറ
  • ഏഴ് എം.പി. ഫ്രണ്ട് ക്യാമറ
  • കായിക പ്രകടനങ്ങൾ തത്സമയം വിശകലനം ചെയ്യാവുന്ന ക്യാമറാ സാങ്കേതികവിദ്യയായ ഹോംകോര്‍ട്ട്
സവിശേഷതകൾ (ഐഫോണ്‍ ടെൻ എസ് മാക്‌സ്)
  • ഓപ്പറേറ്റിംഗ് സിസ്റ്റം- ഐ.ഒ.എസ്. 12
  • 6.5 ഇഞ്ച് OLED സൂപ്പർ റെറ്റിന ഡിസ്പ്ലേ 1242x2688
  • എ. 12 ബയോണിക് ചിപ്പ്
  • നീണ്ട ബാറ്ററി ലൈഫ് 64GB, 256GB, 512GB സ്റ്റോറേജ് ഉള്ള മൂന്ന് പതിപ്പുകൾ
  • സര്‍ജിക്കല്‍ നിലവാരത്തിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീൽ ബോഡി
  • വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്റ്
  • ഗ്ലാസ് കൊണ്ടുള്ള പാനൽ
  • വയർലെസ്സ് ചാർജിങ്
  • ഇൻഫ്രാറെഡ്, ഡോട്ട് പ്രൊജക്ടർ എന്നീ സാങ്കേതിക വിദ്യകളോട് കൂടിയ ഫേസ് ഐഡി
  • 12 എം.പി. ഡ്യുവല്‍ ക്യാമറ
  • ഏഴ് എം.പി. ഫ്രണ്ട് ക്യാമറ
  • കായിക പ്രകടനങ്ങൾ തത്സമയം വിശകലനം ചെയ്യാവുന്ന ക്യാമറാ സാങ്കേതികവിദ്യയായ ഹോംകോര്‍ട്ട്
സവിശേഷതകള്‍ (ഐഫോണ്‍ ടെൻ ആർ)
  • 6.1 ഇഞ്ച് എല്‍.സി.ഡി. ഡിസ്പ്ലേ
  • 12 എം.പി. ക്യാമറ
  • മുന്‍ മോഡലുകളേക്കാള്‍ വര്‍ധിച്ച ബാറ്ററിശേഷി
  • ലിക്വിഡ് റെറ്റിന ഡിസ്പ്ലേ
  • ബ്രഷ്ഡ് അലുമിനിയം ഫ്രെയിം
  • ഫേസ് ഐഡി
  • 64ജിബി, 128ജിബി, 256ജിബി സ്റ്റോറേജ് ഉള്ള പതിപ്പുകൾ

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com