ഐപാഡ് പ്രൊ എത്തുന്നു, വയര്‍ലെസ് ചാര്‍ജിംഗുമായി

വയര്‍ലെസ് ചാര്‍ജിംഗ് ഐപാഡ് പ്രൊ 2022 ഓടെ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഐപാഡ് പ്രൊ എത്തുന്നു,  വയര്‍ലെസ് ചാര്‍ജിംഗുമായി
Published on

ആഗോളതലത്തിലെ ടെക്ക് ഭീമന്മാരായ ആപ്പിള്‍ വയര്‍ലെസ് ചാര്‍ജിംഗോടെയുള്ള ഐപാഡ് പ്രൊ അടുത്തവര്‍ഷത്തോടെ അവതരിപ്പിച്ചേക്കും. കോവിഡ് മഹാമാരിയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ തങ്ങളുടെ ഉല്‍പ്പന്നം കൂടുതല്‍ സവിശേഷതകളോടെ ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് കാലിഫോര്‍ണിയ കൂപര്‍ട്ടിനോ ആസ്ഥാനായുള്ള കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ പുനര്‍രൂപകല്‍പ്പന ചെയ്ത ഐപാഡ് മിനിയും വിപണിയിലെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നുണ്ട്.

വയര്‍ലെസ് ചാര്‍ജിംഗ് ഐപാഡ് പ്രൊ 2022 ഓടെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുനര്‍രൂപകല്‍പ്പന ചെയ്ത ഐപാഡ് മിനി 2021 അവസാനത്തോടെയും വിപണിയില്‍ പ്രതീക്ഷിക്കാം. നിലവിലെ അലൂമിനിയം ചുറ്റുപാടില്‍നിന്ന് ഗ്ലാസിലേക്ക് മാറുന്നതാണ് ഐപാഡ് പ്രോയ്ക്കുള്ള പ്രധാന ഡിസൈന്‍ മാറ്റം. അപ്ഡേറ്റു ചെയ്ത ഐപാഡ് മിനി ഇടുങ്ങിയ സ്‌ക്രീന്‍ ബോര്‍ഡറുകളോട് കൂടിയാണ് തയാറാക്കുന്നത്. കൂടാതെ ഹോം ബട്ടണ്‍ ഒഴിവാക്കിയും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം രീതിയും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും കൂടുതല്‍ സജീവമായതോടെ 2020 ലെ അവസാന ആറ് മാസങ്ങളില്‍ ഐപാഡുകളുടെ വില്‍പ്പന 43 ശതമാനം ഉയര്‍ന്നിരുന്നു. 2021 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 7.8 ബില്യണ്‍ ഡോളറാണ് ഈ വിഭാഗത്തില്‍നിന്ന് കമ്പനിക്ക് ലഭിച്ച വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വര്‍ധന.

അടുത്ത ഐപാഡ് പ്രോയുടെ വികസനത്തിന്റെ ഭാഗമായി ആപ്പിള്‍ റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്ന സാങ്കേതികവിദ്യയും പരീക്ഷിക്കുന്നുണ്ട്. ടാബ്ലെറ്റിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ അല്ലെങ്കില്‍ മറ്റ് ഗാഡ്ജെറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഇതുവഴി സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com