ആപ്പിള്‍ പുതിയ ഐപോഡ് ടച്ച് അവതരിപ്പിച്ചു

നിരവധി സവിശേഷതകളുള്ള പുതിയ ഐപോഡ് ടച്ച് അവതരിപ്പിച്ചുകൊണ്ട് ടെക് പ്രേമികളെ അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ് ആപ്പിള്‍. മുന്‍ മോഡലിനുള്ള നാലിഞ്ച് ഡിസ്‌പ്ലേ തന്നെയാണ് ഇതിനുമുള്ളതെങ്കിലും ഓഗ്മെന്റഡ് റിയാലിറ്റി, എ10 ഫ്യൂഷന്‍ ചിപ്പ്, ഗ്രൂപ്പ് ഫേസ് ടൈം തുടങ്ങിയ സവിശേഷതകള്‍ പുതിയ ഐപോഡ് ടച്ചിലുണ്ട്.

ഇതിലെ എ10 ഫ്യൂഷന്‍ അതിവേഗ പ്രവര്‍ത്തനം സാധ്യമാക്കുന്നു. എആര്‍ ഗെയ്മിംഗിന് ഇത് തികച്ചും അനുയോജ്യമാണ്.

പുതിയ ഐപോഡ് ടച്ചിന് 32ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് കപ്പാസിറ്റികളിലുള്ള വകഭേദങ്ങളുണ്ട്. പിന്നിലത്തെ കാമറ എട്ട് മെഗാപിക്‌സലും മുന്നിലത്തെ ഫേസ്‌ടൈം എച്ച്ഡി കാമറ 1.2 മെഗാപിക്‌സലുമാണ്.

ബാറ്ററി ലൈഫും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാര്‍ജിംഗില്‍ 40 മണിക്കൂര്‍ മ്യൂസിക് കേള്‍ക്കാം, അല്ലെങ്കില്‍ എട്ട് മണിക്കൂര്‍ വീഡിയോ കാണാനാകുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

ഓണ്‍ലൈന്‍ വില്‍പ്പന ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. സ്‌പെയ്‌സ് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍, പിങ്ക്, ബ്ലൂ, റെഡ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. 32 ജിബി മോഡലിന് 199 ഡോളറും 128 ജിബി മോഡലിന് 299 ഡോളറും 256 ജിബി മോഡലിന് 399 ഡോളറുമാണ് വില.

Related Articles
Next Story
Videos
Share it