

ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയുടെ ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. ഇമേജ് ഫയലിന്റെ രൂപത്തിലാണ് വൈറസ് ആക്രമണം ഉണ്ടാകുന്നത്. ഇത് പ്രോസസ് ചെയ്യുന്നത് മെമ്മറി കറപ്ഷനിലേക്ക് നയിക്കാനിടയുണ്ട്. പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള വളരെ സങ്കീർണമായ ആക്രമണമാണ് നടക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
മൊബൈൽ ഡിവൈസുകളില്‍ ഐഫോൺ XS-നും അതിനുശേഷമുള്ള പതിപ്പുകൾക്കും അപ്ഡേറ്റ് ലഭ്യമാണ്. ഐപാഡ് പ്രോ 13-ഇഞ്ച്, ഐപാഡ് പ്രോ 12.9-ഇഞ്ച് (രണ്ടാം തലമുറയും അതിനുശേഷമുള്ള പതിപ്പുകളും), ഐപാഡ് പ്രോ 11-ഇഞ്ച് (ഒന്നാം തലമുറയും അതിനുശേഷമുള്ള പതിപ്പുകളും), ഐപാഡ് പ്രോ 10.5-ഇഞ്ച്, ഐപാഡ് എയർ (മൂന്നാം തലമുറയും അതിനുശേഷമുള്ള പതിപ്പുകളും), ഐപാഡ് (ആറാം തലമുറയും അതിനുശേഷമുള്ള പതിപ്പുകളും), ഐപാഡ് മിനി (അഞ്ചാം തലമുറയും അതിനുശേഷമുള്ള പതിപ്പുകളും) തുടങ്ങിയ ഡിവൈസുകളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. മാക് ഒഎസ് സെക്വോയ, മാക് ഒഎസ് സോനോമ, മാക് ഒഎസ് വെഞ്ചുറ എന്നിവയ്ക്കും അപ്‌ഡേറ്റ് ലഭ്യമാണ്.
സാധാരണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളേക്കാൾ വേഗത്തിൽ പ്രധാനപ്പെട്ട സുരക്ഷാ അപ്ഡേറ്റുകള്‍ നൽകുന്ന റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസസ് (Rapid Security Responses) ഇൻസ്റ്റാൾ ചെയ്യുന്നത് അഭികാമ്യമായിരിക്കുമെന്ന് ആപ്പിൾ നിര്‍ദേശിക്കുന്നു. റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസസ് പ്രാപ്തമാക്കുന്നതിനുളള നടപടികള്‍ ഇപ്രകാരമാണ്.
സെറ്റിംഗിലെ ജനറല്‍ ഓപ്ഷന് കീഴിലുളള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നതിലേക്ക് പോകുക.
തുടര്‍ന്ന് ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ ടാപ്പ് ചെയ്യുക
സെക്യുരിറ്റി റെസ്പോണ്‍സ് & സിസ്റ്റം ഫയല്‍സ് എന്നത് ഓണ്‍ ആക്കുക
റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസസ് ഇൻസ്റ്റാൾ ചെയ്യാൻ താൽപ്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് സാധാരണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പോലെ അവ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
Apple releases urgent iOS, iPadOS, and macOS updates to fix critical security flaws via Rapid Security Responses.
Read DhanamOnline in English
Subscribe to Dhanam Magazine