Begin typing your search above and press return to search.
മാക് സ്റ്റുഡിയോ മുതല്‍ ഐഫോണ്‍ SE വരെ, ആപ്പിളിന്റെ പുതിയ അവതാരങ്ങള്‍
ഈ വര്‍ഷം ടെക്ക് പ്രേമികള്‍ കാത്തിരുന്ന ദിവസമായിരുന്നു മാര്‍ച്ച് എട്ട്. ഏറ്റവും പവര്‍ഫുള്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ചിപ്പ് എന്ന അവകാശവാദവുമായി എത്തുന്ന എം1 അള്‍ട്ര, പുതിയ ഡെസ്‌കോടോപ്പ് മോഡല്‍ മാക് സ്റ്റുഡിയോ, ഐപാഡ് എയര്‍ 5ജി, ഐഫോണ്‍ എസ്ഇ 5ജി എന്നിവയാണ് ആപ്പിള്‍ നിരയില്‍ പുതുതായി എത്തിയത്. ആപ്പിള്‍ ടിവിയില്‍ ബേസ്‌ബോള്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗോടെ കായിക രംഗത്തേക്കും കമ്പനി എത്തുകയാണ്.
കാത്തിരുന്ന iPhone SE
- പുതിയ ഉല്‍പ്പന്ന നിരയുമായി ആപ്പിള്‍ എത്തുമെന്ന് അറിയിച്ചപ്പോള്‍ മുതല്‍ ചര്‍ച്ചയായിരുന്നു ഐഫോണ്‍ എസ്ഇയുടെ 2022 എഡിഷന്‍. 5ജിയിലേക്കുള്ള അപ്‌ഡേഷനുമായാണ് ആപ്പിള്‍ എസ്ഇ എത്തുന്നത്. A15 ബയോണിക് ചിപ്പ് സെറ്റാണ് എസ്ഇയ്ക്ക് കരുത്ത് പകരുന്നത്.
- ഐഫോണ്‍ 8ന് സമാനമായ പഴയ ഡിസൈന്‍ തന്നെയാണ് ഇത്തവണയും ആപ്പിള്‍ പിന്തുടര്‍ന്നത്.
- പതിവ് പോലെ 4.7 ഇഞ്ച് ഡിസ്‌പ്ലെയുമായി കമ്പനിയുടെ ഏറ്റവും കുഞ്ഞന്‍ ഫോണ്‍ എന്ന പേരും എസ്ഇ നിലനിര്‍ത്തി. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് മെമ്മറി ഓപ്ഷനുകളിലാണ് എസ്ഇ ലഭിക്കുക. 64 ജിബി മോഡലിന് 43,900 രൂപയാണ്. 58,900 രൂപയാണ് 256 ജിബി മോഡലിന്റെ വില.
- 12 എംപിയുടെ സിംഗിള്‍ ലെന്‍സ് ക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. 7 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 20 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന ഫോണ്‍ 15 മണിക്കൂര്‍വരെ വീഡിയോ പ്ലേബാക്ക് നല്‍കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. വയര്‍ലെസ് ചാര്‍ജിങ്ങും പുതിയ എസ്ഇ സപ്പോര്‍ട്ട് ചെയ്യും.
iPad Air (2022)
10.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയിലാണ് പുതിയ ഐപാഡ് എയര്‍ എത്തുന്നത്. ആപ്പിളിന്റെ M1 ചിപ്പ്‌സെറ്റ് , 5ജി സപ്പോര്‍ട്ട് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 2020ല്‍ പുറത്തിറക്കിയ നാലാം തലമുറ ഐപാഡ് എയറിന്റെ ഡിസൈന്‍ തന്നെയാണ് ആപ്പിള്‍ ഇത്തവണയും പിന്തുടരുന്നത്. 64 ജിബിയുടെ വൈഫൈ ഒണ്‍ലി മോഡലിന് 54,900 രൂപയാണ് വില. സിം ഉപയോഗിക്കാവുന്ന വേരിയന്റിന് വില 68,900 രൂപയാണ്. 256 ജിബി മെമ്മറിയുള്ള മോഡലിന്റെ വില കമ്പനി പുറത്തു വിട്ടിട്ടില്ല.
Next Story
Videos