45 വര്‍ഷം പഴക്കമുള്ള ആപ്പിള്‍ കംപ്യൂട്ടറിന് 3 കോടിയോളം രൂപ.. കാരണമിതാണ്

45 വര്‍ഷം പഴക്കമുള്ള ആപ്പിളിന്റെ ഒരു കംപ്യൂട്ടര്‍ ലേലത്തിന് 400,000 ഡോളറിന് ആണ് വിറ്റുപോയത്. ഒരു പഴഞ്ചന്‍ കംപ്യൂട്ടറിന് എന്താണ് ഇത്ര പ്രത്യേകതഎന്നല്ലെ. ആപ്പിളിന്റെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് കൈകൊണ്ട് നിര്‍മിച്ച ആപ്പിള്‍-1 അഥവാ ചാഫി കോളെജ് ആപ്പിള്‍-1 എന്നറിയപ്പെടുന്ന കംപ്യൂട്ടറാണ് ലേലം ചെയ്തത്. 400000 ഡോളറാണ് ലേലത്തിലൂടെ ലഭിച്ചത്. ഏകദേശം 2,96,31,000 കോടി രൂപ.

കാലിഫോര്‍ണിയയിലെ ചാഫി കോളെജിലെ ഒരു അധ്യാപകനായിരുന്നു ഈ ആപ്പിള്‍-1 കംപ്യൂട്ടറിന്റെ ഉടമ. അങ്ങനെയാണ് കംപ്യൂട്ടറിന് ചാഫി കോളെജ് ആപ്പിള്‍-1 എന്ന പേര് വന്നത്. 1977 ഈ അധ്യാപകന്‍ 1977ല്‍ ഈ കംപ്യൂട്ടര്‍ ഒരു വിദ്യാര്‍ത്ഥിക്ക് 650 ഡോളറിന് വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ആകെ 60 ആപ്പിള്‍-1 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. അതില്‍ 20 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 1976ല്‍ ആപ്പിള്‍-1ന്റെ 200 യൂണീറ്റുകളാണ് സ്റ്റീവ് ജോബ്‌സും സംഘവും നിര്‍മിച്ചത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it