വാട്‌സാപ്പുമായി സാമ്യമുള്ള ഈ ആപ്ലിക്കേഷനുകള്‍ ഉടന്‍ ഫോണില്‍ നിന്നു മാറ്റിയില്ലെങ്കില്‍ പണികിട്ടും !

കൂടുതല്‍ ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
വാട്‌സാപ്പുമായി സാമ്യമുള്ള ഈ ആപ്ലിക്കേഷനുകള്‍ ഉടന്‍ ഫോണില്‍ നിന്നു മാറ്റിയില്ലെങ്കില്‍ പണികിട്ടും !
Published on

വാട്‌സാപ്പുമായി സാമ്യമുള്ള പേരുള്ള ആപ്പുകള്‍ പ്ലേസ്റ്റോറില്‍ വാട്‌സാപ്പ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ പൊന്തിവരാറുണ്ട്. എന്നാല്‍ വാട്‌സാപ്പ് പ്ലസ്, ജി ബി പ്ലസ് തുടങ്ങി വാട്‌സാപ്പിന്റെ പേര് പോലെ സാമ്യമുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വാട്‌സാപ്പ്. ഇത്തരം ആപ്പുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാനായിട്ടാണ് വാട്‌സാപ്പ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ ആപ്പുകള്‍ സുരക്ഷിതമല്ലെന്നും അത് വ്യക്തിഗത ഡാറ്റ മോഷ്ടിക്കാന്‍ കഴിയുന്ന മാല്‍വെയറുകള്‍ നിറഞ്ഞതുമാണെന്നു വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇത്തരം ആപ്പുകള്‍ കണ്ടെത്താത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.

വാട്‌സ് ഡയറക്റ്റ്, വാട്‌സ് ഓട്ടോ റിപ്ലൈ ആപ്പ് തുടങ്ങി നിരവധി ആപ്പുകള്‍ ഉപയോഗിക്കുന്നവരും കരുതിയിരിക്കണമെന്ന് ടെക് വിദഗ്ധരും പറയുന്നു.

ഈ ആപ്പുകള്‍ നല്‍കുന്ന ഫീച്ചറുകള്‍ വാട്‌സാപ്പില്‍ ലഭ്യമല്ല. വാട്‌സാപ്പ് ഒരിക്കലും ഓട്ടോമാറ്റിക്ക് മറുപടികളും ചാറ്റ് ഷെഡ്യൂളിംഗും അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ ഈ വ്യാജ ആപ്പുകള്‍ക്ക് ഇതിനകം തന്നെ ഇതെല്ലാം ഉണ്ട്.

അതേസമയം തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ ഡവലപ്പര്‍മാര്‍ ഉപയോക്താക്കളെ അവരുടെ ചാറ്റുകള്‍ വാട്‌സാപ്പ് പ്ലസ് അല്ലെങ്കില്‍ ജിബി പ്ലസ് പോലുള്ള ആപ്പുകളിലേക്ക് പുതിയഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

വാട്‌സാപ്പ് നയങ്ങള്‍ അനുസരിച്ച്, അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ ഒരു അക്കൗണ്ടിന് ആപ്പിന് താല്‍ക്കാലികമോ ശാശ്വതമോ ആയ വിലക്ക് നേരിടേണ്ടിവരും.

വാട്‌സാപ്പിന്റെ അനധികൃത പതിപ്പുകളെ 'വാട്ട്ആപ്പ് മോഡുകള്‍' എന്ന് വിളിക്കുന്നു. വാട്ട്സ്ആപ്പിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, അത് കമ്പനിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമായതിനാല്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് തന്നെ നിരോധിച്ചേക്കാം.

അന്യായമായ മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ പലപ്പോഴും മാല്‍വെയറുകളും കംപ്യൂട്ടറിലോ മറ്റ് ഡിവൈസിലോ നല്‍കും. ചാറ്റുകള്‍ സുരക്ഷിതമാണോ അല്ലയോ എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.

അത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ വിവിധ വൈറസുകള്‍ ഗാഡ്ജറ്റില്‍ പ്രവേശിക്കാന്‍ കാരണമാകും. ഒപ്പം സ്വാകാര്യതയും നഷ്ടപ്പെടും. ചിലപ്പോള്‍ വാട്‌സാപ്പിന്റെ യഥാര്‍ത്ഥ പതിപ്പ് ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com