സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ഏപ്രിലിന്റെ സമ്മാനം

രാജ്യത്ത് അതിവേഗം വളരുന്ന ഒന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി. മുമ്പെല്ലാം വര്‍ഷത്തില്‍ രണ്ടോ മൂന്നോ പുത്തന്‍ മോഡലുകള്‍ മാത്രമാണ് കമ്പനികള്‍ ഇറക്കിയിരുന്നതെങ്കില്‍ ഇന്ന് ചെറിയ ഇടവേളകളില്‍ നിരവധി പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുന്നു. അതീവ മത്സരാധിഷ്ഠിതമായ ഈ വിപണിയില്‍ ഏപ്രിലിലെ പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്.

വണ്‍പ്ലസ് നോഡ് സി.ഇ 4 എത്തി

ഏറെ കാത്തിരുന്ന വണ്‍പ്ലസിന്റെ (OnePlus) ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ നോഡ് സി.ഇ4 (Nord CE 4) ഏപ്രില്‍ ഒന്നിന് ഇന്ത്യന്‍ വിപണിയിലെത്തി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ (Qualcomm Snapdragon) 7 ജെന്‍ 3 ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് കട്ടൗട്ട്, ഓട്ടോ പിക്സലേറ്റ് എന്നീ രണ്ട് വ്യത്യസ്ത എ.ഐ ഫീച്ചറുകളും കമ്പനി ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. വണ്‍പ്ലസ് നോഡ് സി.ഇ4ന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ അടിസ്ഥാന വില 24,999 രൂപയും 8ജിബി റാം + 256ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 26,999 രൂപയുമാണ്.

6.7-ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയില്‍ 120Hz റിഫ്രഷിംഗ് റേറ്റും ഉണ്ട്. അക്വാ ടച്ച് ഡിസ്പ്ലേയാണ്. 100W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗാണ് നോഡ് സി.ഇ4 സമാര്‍ട്ട്ഫോണിന്. 5,500mAh ബാറ്ററിയാണ് ഫോണിനുള്ളത്. 8ജിബി വരെ എല്‍.പി.ഡി.ഡി. ആര്‍.എക്സ് (LPDDR4x) റാമും 256ജിബി വരെ യു.എഫ്.എസ് 3.1 സ്റ്റോറേജും ഉണ്ട്. കൂടാതെ ഈ സ്മാര്‍ട്ട്ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടി.ബിയും സപ്പോര്‍ട്ട് ചെയ്യാനാകും. ഇതില്‍ ഡ്യുവല്‍ പിന്‍ ക്യാമറയാണുള്ളത്.

റിയല്‍മീ 12എക്‌സ് ഇന്ന് വിപണിയിലെത്തി

റിയല്‍മീയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ റിയല്‍മീ 12എക്‌സ് 5ജി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയ ടെക് ഡൈമെന്‍സിറ്റി 6100+ ചിപ്സെറ്റ് നല്‍കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 45W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുണ്ട്. റിയല്‍മീ 12എക്‌സിന്റെ 4ജിബി റാം/128ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും 6ജിബി റാം/128ജിബി വേരിയന്റിന് 13,499 രൂപയും 8 ജിബി റാം/128ജിബി വേരിയന്റിന് 14,999 രൂപയുമാണ്.

റിയല്‍മീ 12എക്‌സ് 5ജിക്ക് 6.72-ഇഞ്ച് ഫുള്‍ എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേ, 120Hz റിഫ്രഷിംഗ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് തുടങ്ങിയവയുണ്ട്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 50 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടെയുള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമുണ്ട്. 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ സ്മാര്‍ട്ട്ഫോണ്‍ ട്വിലൈറ്റ് പര്‍പ്പിള്‍, വുഡ്ലാന്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

മോട്ടോ എഡ്ജ് 50 പ്രോ നാളെയെത്തും

മോട്ടോറോളയുടെ വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ മോട്ടോ എഡ്ജ് 50 പ്രോ നാളെ ഇന്ത്യന്‍ വിപണിയിലെത്തും. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. ഈ ചിപ്സെറ്റില്‍ Wi-Fi 6/6E, ബ്ലൂടൂത്ത് 5.3 എന്നിവ പ്രവര്‍ത്തനക്ഷമമാക്കുന്ന ഫാസ്റ്റ് കണക്റ്റ് 6700 സജ്ജീകരിച്ചിരിക്കുന്നു.

1.5K റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് pOLED ഡിസ്പ്ലേയുള്ള ഈ ഫോണ്‍ 144Hz റിഫ്രഷിംഗ് റേറ്റ് നല്‍കുന്നു. മോട്ടോ എഡ്ജ് 50 പ്രോ എ.ഐ ജനറേറ്റീവ് തീമിംഗ് മോഡ്, വീഡിയോകള്‍ക്കായി എ.ഐ അഡാപ്റ്റീവ് സ്റ്റെബിലൈസേഷന്‍ തുടങ്ങിയ സവിശേഷതകള്‍ അവതരിപ്പിക്കും. 50എംപി സെല്‍ഫി ക്യാമറയാണ് സ്മാര്‍ട്ട്‌ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it