സ്തംഭിച്ച് റിലയന്‍സ് ജിയോ; സോഷ്യല്‍ മീഡിയയില്‍ പരാതി പ്രവാഹം

നെറ്റ്‌വർക്കിൽ പ്രശ്നങ്ങള്‍ നേരിട്ടതോടെ ഇന്ന് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ റിലയന്‍സ് ജിയോ പ്രവര്‍ത്തനരഹിതമായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച് 56 ശതമാനം ഉപഭോക്താക്കള്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. 35 ശതമാനം പേര്‍ സിഗ്‌നല്‍ ലഭിക്കാത്ത പ്രശ്നം നേരിടുമ്പോള്‍ 9 ശതമാനം തങ്ങളുടെ മൊബൈല്‍ ഫോണിന്റെ പ്രശ്നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തു.

ജിയോ നെറ്റ്‌വർക്ക് ലഭ്യമാകുന്നില്ലെന്ന് പരാതിപ്പെട്ട് രാജ്യത്ത് പലയിടങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആശങ്കയറിയിച്ചു.

ഇന്റര്‍നെറ്റ് ഇന്നലെ രാത്രി മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ജിയോ ആപ്ലിക്കേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനോ കഴിയുന്നില്ലെന്നും കസ്റ്റമര്‍ കെയര്‍ പ്രതികരിക്കന്നില്ലെന്നും ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളാണ് ഡൗണ്‍ ഡിറ്റക്ടറിന്റെ കണക്ക് പ്രകാരം തടസ്സം നേരിടുന്നത്.

Related Articles
Next Story
Videos
Share it