സംഗതി പൊളിയാണ്! അസൂസ് റോഗ് 6, 6 പ്രൊ എന്നിവ വിപണിയില്‍

അസൂസിന്റെ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളായ റോഗ് ഫോണ്‍ 6, 6 പ്രൊ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തുന്ന റോഗ് ഫോണ്‍ 6ന് 71,999 രൂപയാണ് വില. 18 ജിബി റാമും 512 ജിബി റാമുമായി എത്തുന്ന റോഗ് ഫോണ്‍ 6 പ്രൊ ഇന്ത്യയില്‍ 89,999 രൂപയ്ക്കും ലഭിക്കും. ആന്‍ഡ്രോയിഡ് 12 അധിഷ്ടിതമായ റോഗ് ഒഎസിലാണ് ഇരുഫോണുകളും എത്തുന്നത്.

Asus ROG Phone 6, ROG Phone 6 Pro സവിശേതകള്‍

ഏതാനും മാറ്റങ്ങള്‍ ഒഴികെ ഇരു മോഡലുകള്‍ക്കും സമാനമായ ഫീച്ചറുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 6.78 ഇഞ്ചിന്റെ Samsung AMOLED ഡിസ്‌പ്ലെയാണ് ഫോണിന്. 165 hz ആണ് റിഫ്രഷ് റേറ്റ്. റോഗ് ഫോണ്‍ 6 പ്രൊയ്ക്ക് പിന്‍ഭാഗത്ത് Rog Vision PMOLED ഡിസ്‌പ്ലെയും അസൂസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ക്വാല്‍കോമിന്റെ ഫ്ലാഗ്ഷിപ് സ്‌നാപ്ഡ്രാഗണ്‍ 8+ Gen 1 SoC പ്രൊസസറാണ് ഇരു മോഡലുകള്‍ക്കും. GameCool 6 കൂളിംഗ് സിസ്റ്റം ഫോണുകളുടെ പ്രത്യേകതയാണ്. ഹീറ്റിംഗ് കുറയ്ക്കാനായി എയ്‌റോ ആക്ടീവ് കൂളര്‍ 6 എന്ന ഡിവൈസും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗെയിമിംഗ് കണ്‍ട്രോളര്‍ സ്വിച്ചുകളുമായാണ് ഈ കൂളിംഗ് ഡിവൈസ് എത്തുന്നത്.



50 എംപിയുടെ Sony IMX766 സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 5 എംപി മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണുകള്‍ക്ക്. 12 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 65 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 6,000 എംഎഎച്ചിന്റെ ബാറ്ററിയാണ് പുതിയ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 239 ഗ്രാമാണ് ഫോണിന്റെ ഭാരം.

Related Articles
Next Story
Videos
Share it