ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ലോകവും മനുഷ്യനും മാറുകയാണെന്നതില്‍ തര്‍ക്കമല്ല. ഇനി മനുഷ്യന്‍ മാറുന്നതോടൊപ്പം പല മേഖലകളില്‍നിന്നും മനുഷ്യരെയും മാറ്റേണ്ടിവരുമെന്നാണ് റോബോട്ടിക്‌സ് മേഖലയില്‍നിന്നുള്ള വിവരങ്ങള്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടോമേഷന്‍ മേഖലയില്‍ കൂടി രംഗത്തെത്തിയ റോബോട്ടുകള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിന്‍സ് കഴിവ് വര്‍ധിപ്പിച്ച് എല്ലാ മേഖലകളിലും സജീവമാവാനുള്ള ഒരുക്കത്തിലാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തന്നെ ലോജിസ്റ്റിക്‌സ്, റീറ്റെയില്‍ മേഖലകളില്‍ റോബോട്ടുകള്‍ക്ക് വന്‍ സാധ്യകളാണുള്ളത്. മനുഷ്യനെ പോലെ മടി പിടിച്ചിരിക്കാതെ ജോലി ചെയ്യുമെന്നതും കൃത്യമായ ഫലം ലഭിക്കുമെന്നതിനാല്‍ തന്നെ പല മേഖകലളിലും ഇനി റോബോട്ടുകളുടെ കുടിയേറ്റമുണ്ടാവും. എന്നാല്‍ റോബോട്ടുകള്‍ തകരാറിലായാല്‍ ഇതിന്റെ അറ്റകുറ്റപ്പണിക്കും മറ്റുമായി മെക്കാട്രോണിക്സ് മേഖലയില്‍ പരിശീലനം നേടിയ ആളുകള്‍ക്കും ഭാവിയില്‍ ഏറെ സാധ്യതയുണ്ട്.
ഈവര്‍ഷം റോബോട്ടിക്‌സ് ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളെന്തൊക്കെയെന്ന് നമുക്ക് നോക്കാം
ഉല്‍പ്പന്നങ്ങളുടെ സ്ഥാനമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ പ്രതീക്ഷിക്കാം
കോവിഡ് മഹാമാരിയുടെ കാലത്ത് വികസിത രാജ്യങ്ങളില്‍ സ്‌റ്റോറുകളിലും വെയര്‍ ഹൗസികളിലും റോബോട്ടുകളെ വിപുലമായി സജ്ജീകരിച്ചിരുന്നു. അതിനാല്‍ തന്നെ പ്രതികൂല സാഹചര്യങ്ങളില്‍ ജോലിക്കാരില്ലെങ്കില്‍ പോലും ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എത്തിച്ച് നല്‍കാന്‍ കൂടുതല്‍ അഡ്വാന്‍സ്ഡായ റോബോട്ടുകളെയായിരിക്കും 2021 ല്‍ പുറത്തിറക്കുക. ഉല്‍പ്പന്നങ്ങളുടെ സ്ഥാനവും വിവരങ്ങളും റോബോട്ടിലേക്ക് അപ്‌ഡേറ്റ് ചെയ്യുക വഴി യഥാസമയം ഉപഭോക്താവിന് സേവനം ലഭ്യമാക്കാന്‍ സാധിക്കും. കൂടാതെ ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ ഉപഭോക്താവിന്റെ സമയം നഷ്ടമാകാതെ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കിവയ്ക്കാനും ഇത്തരത്തിലുള്ള റോബോട്ടുകളിലൂടെ സാധിക്കും. നിരവധി ഉള്‍പ്പന്നങ്ങളുള്ള റീറ്റെയില്‍ ഷോപ്പുകളില്‍ ഇത്തരം റോബോട്ടുകള്‍ ഭാവിയില്‍ അത്യാവശ്യമായി വരും.
കൂടുതല്‍ ടാസ്‌ക്കുകളുമായുള്ള മള്‍ട്ടിപര്‍പ്പസ് റോബോട്ടുകള്‍
ഓട്ടോണോമസായുള്ള റോബോട്ടുകള്‍ക്ക് എളുപ്പത്തില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ സാധിക്കും. ഇവയെ 'പ്ലായോഡ്‌സ്' എന്നാണ് വിളിക്കുന്നത്. ഇന്‍വെന്ററി മാനേജ്‌മെന്റ്, അപകടസാധ്യത കണ്ടെത്തല്‍, സുരക്ഷാ പരിശോധന, ഉപരിതല അണുനാശിനി എന്നിവയ്ക്കാണ് ഇത്തരം റോബോട്ടുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
എന്നാല്‍ ഭാവിയില്‍ ഇത് കൂടാതെ മറ്റ് ജോലികളും ചെയ്യാന്‍ കഴിയുന്ന വിധത്തിലായിരിക്കും റോബോട്ടുകളെ തയ്യാറാക്കുക. വിപണിയില്‍ കൂടുതലായി ചെലവാകുന്നതും കൂടുതല്‍ ജോലികള്‍ ചെയ്യുന്ന മള്‍ട്ടിപര്‍പ്പസ് റോബോട്ടുകളായിരിക്കും.
വേഗതയുള്ള റോബോട്ടുകള്‍ക്ക് ആവശ്യക്കാരേറും
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും വേഗതയുള്ളതുമായ റോബോട്ടുകളെയാണ് വരും കാലത്ത് വ്യാപാരികള്‍ക്ക് ആവശ്യമായി വരിക. ഓട്ടോമേഷന്‍ രംഗത്തുനിന്ന് ഇനി ചെറുകിട വ്യാപാര രംഗത്തുകൂടി റോബോട്ടുകള്‍ വ്യാപകമാകുന്ന കാലം വിദൂരമല്ല. അതിനാല്‍ തന്നെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും വേഗതയേറിതുമായ റോബോട്ടുകള്‍ക്ക് വിപണിയില്‍ ആവശ്യമാക്കരുമേറും. സാധ്യമാകുന്നിടത്തെല്ലാം ഓട്ടോമേറ്റ് ചെയ്യാനാണ് വ്യാപാരികള്‍ താല്‍പ്പര്യപ്പെടുന്നത്.
സെന്‍സറുകളും ഡ്രോണുകളും ക്യാമറകളും റോബോര്‍ട്ട് ആക്‌സസറിയായി മാറും
ഡാറ്റാ കലക്ഷന്‍ വര്‍ധിപ്പിക്കുന്നതിനായി വരും കാലത്ത് റോബോട്ടുകളില്‍ ഫിക്‌സഡ് ക്യാമറ, ഡ്രോണ്‍, സെന്‍സറുകള്‍ തുടങ്ങിയവ ഘടിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത് ഏറെ പ്രയോജനപ്പെടും. സെന്‍സറിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കും.