
അത്യാവശ്യം ഫീച്ചറുകളുള്ളതും എന്നാല്‍ താങ്ങാവുന്ന വിലയുള്ളതുമായ ഒരു ഫോണ്‍ വാങ്ങാനുള്ള പ്ലാനിലാണോ നിങ്ങള്‍. ബജറ്റ് സെഗ്‌മെന്റില്‍ നിന്നും മികച്ച ഒരു ഫോണ്‍ തിരഞ്ഞെടുക്കുകയെന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളിലൊന്നാണ്. വിപണിയിലേക്ക് നിരവധി ഫോണുകള്‍ ഇറങ്ങുന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇക്കൊല്ലം ഏപ്രിലില്‍ വാങ്ങാന്‍ കഴിയുന്ന അഞ്ച് കിടിലന്‍ ഫോണുകള്‍ പരിചയപ്പെടാം...
സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്ന കിടിലന്‍ ഫോണുകളിലൊന്നാണിത്. 1.5 കെ റെസല്യൂഷനുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 144 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റിംഗും പ്രത്യേകതയാണ്. 4,500 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് ഉള്ളതിനാല്‍ പകല്‍ നേരത്തും ഡിഡ്‌പ്ലേ മങ്ങുമെന്ന് പേടിക്കേണ്ടതില്ല. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി 90എഫ്.പി.എസ് ഗെയിമിംഗ് മോഡും 2,000 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും ഇ-സ്‌പോര്‍ട്‌സ് മോഡും ഒരുക്കിയിട്ടുണ്ട്.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലേഷനുള്ള സോണിയുടെ 50 എം.പി പ്രൈമറി ക്യാമറയും 8 എം.പിയുടെ വൈഡ് ആംഗിള്‍ ലെന്‍സും ഫോണിലുണ്ട്. മുന്നില്‍ 32 എം.പി ക്യാമറയാണ്. 60 എഫ്.പി.എസില്‍ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യവും ഫോണിലുണ്ട്. 6,400 എം.എ.എച്ചിന്റെ ഭീമന്‍ ബാറ്ററിയുണ്ടെങ്കിലും 7.98 എം.എം മാത്രമാണ് ഫോണിന്റെ കനം. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജാണ് ഫോണിനൊപ്പം നല്‍കുന്നത്.
വില - 26,998/-
6.7 ഇഞ്ച് ക്വാഡ് കര്‍വ്ഡ് പി.ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.5 കെ റെസല്യൂഷന്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസ് എന്നീ ഫീച്ചറുകളുമുണ്ട്. കോര്‍ണിഗ് ഗൊറില്ല ഗ്ലാസ് 7ഐയുടെ പ്രൊട്ടക്ഷനാണ് ഡിസ്‌പ്ലേയ്ക്ക് നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍2 ചിപ്പ്‌സെറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 12 ജി.ബി റാമും 256 ജി.ബി സ്റ്റോറേജും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
വില - 24,578/-
6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1.5 കെ റെസല്യൂഷന്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 3,200 നിറ്റ്‌സ് വരെയുള്ള പരമാവധി ബ്രൈറ്റ്‌നെസ് എന്നീ ഫീച്ചറുകള്‍ക്കൊപ്പം ഗൊറില്ല ഗ്ലാസ് 7ഐയുടെ സംരക്ഷണയും ഫോണിന് നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ഭാഗം വീഗന്‍ ലെതര്‍ നിര്‍മിതമാണ്. മീഡിയടെക് ഡൈമന്‍സിറ്റി 8400 അള്‍ട്രാ പ്രോസസറുള്ള ഫോണിന് 3.25 ജിഗാഹെര്‍ട്‌സ് വരെ ക്ലോക്ക് സ്പീഡ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6,550 എം.എ.എച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററി 90 വാട്ടിന്റെ ഹൈപ്പര്‍ ചാര്‍ജ് ഉപയോഗിച്ച് 47 മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ചെയ്യാം.
ഷവോമിയുടെ ഹൈപ്പര്‍ ഒ.എസ് മൂന്ന് വര്‍ഷത്തേക്കുള്ള ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും നാല് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും ഉറപ്പ് നല്‍കുന്നു. ഐ.പി 66,68,69 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗ് ഉള്ള ഫോണില്‍ മികച്ച ക്യാമറ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില 25,999/-
ബജറ്റ് ഫോണിന്റെ വിലയില്‍ ഫ്‌ളാഗ്ഷിപ്പ് ഫോണെന്ന വിശേഷണത്തോടെ വണ്‍പ്ലസ് പുറത്തിറക്കിയ ഫോണാണിത്. 6.7 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി+ അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റിംഗുമുണ്ട്. ക്വാല്‍ക്വാം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 എസ്.ഒ.സി പ്രോസസറും ആഡ്രിനോ 720 ജി.പി.യുമാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജി.ബി റാമും 256 ജി.ബി സ്‌റ്റോറേജുമാണ് ഫോണിലുള്ളത്. 5,500 എം.എ.എച്ച് ബാറ്ററിയില്‍ 100 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ആന്‍ഡ്രോയ്ഡ് 14ല്‍ അധിഷ്ടിതമായ ഓക്‌സിജന്‍ ഒ.എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയതെങ്കിലും 25,000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണുകളിലൊന്നാണിത്.
വില -23,998/-
6.77 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി+ 3D കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 4,500 നിറ്റ്‌സിന്റെ പരമാവധി ബ്രൈറ്റ്‌നസ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിംഗ് എന്നിവയും ഈ ഡിസ്‌പ്ലേയുടെ പ്രത്യേകതയാണ്. പിന്നില്‍ 50 എം.പി, 8 എം.പി ഡ്യുവല്‍ ക്യമറ സെറ്റപ്പാണുള്ളത്. മുന്നില്‍ 16 എം.പിയുടെ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 5,500 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 14ല്‍ അധിഷ്ടിതമായ ഫണ്‍ടച്ച് ഒ.എസിലാണ് ഫോണിന്റെ പ്രവര്‍ത്തനം.
വില 21,799/-
Disclaimer : ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് ദയവായി ആമസോണ്‍ വെബ്‌സൈറ്റ് കൂടി പരിശോധിക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന ചില ലിങ്കുകള്‍ അഫിലിയേറ്റഡ് ലിങ്കുകളാണ്. അതായത് ഈ ലിങ്ക് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചെറിയൊരു കമ്മീഷന്‍ ധനം ഓണ്‍ലൈന് ലഭിച്ചേക്കാം. ഇതിന് നിങ്ങള്‍ അധിക ചാര്‍ജ് നല്‍കേണ്ടതില്ല.
Read DhanamOnline in English
Subscribe to Dhanam Magazine