പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ്, പുതുവത്സര ദിനത്തില്‍ സമ്മാനം നല്‍കാന്‍ അടിപൊളി ഗാഡ്ജറ്റുകള്‍

ക്രിസ്മസിനും പുതുവത്സരത്തിനുമൊക്കെ നമ്മള്‍ പ്രിയപ്പെട്ടവര്‍ക്ക് ഒരുപാട് ഗിഫ്റ്റുകള്‍ നല്‍കാറുണ്ടല്ലെ. പലപ്പോഴും പുത്തന്‍ വസ്ത്രങ്ങളായിരിക്കും സമ്മാനമായി തെരഞ്ഞെടുക്കുക. എന്നാല്‍ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് നല്‍കാന്‍ ഉതകുന്ന 5 ഗാഡ്ജറ്റുകളെ പരിചയപ്പെടുത്തുകയാണിവിടെ.

ഇയര്‍ബഡ്‌സ്
നെടുനീളന്‍ വയറുകള്‍ ഉള്ള ഹെഡ്‌സെറ്റുകളുടെ കാലം കഴിയുകയാണ്. എല്ലാവരും ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളിലേക്ക് മാറുകയാണ്. നിങ്ങള്‍ സമ്മാനം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഇപ്പോളും പഴയ മോഡല്‍ ഹെഡ്‌സെറ്റാണോ ഉപയോഗിക്കുന്നത്. എങ്കില്‍ ഇയര്‍ബഡുകള്‍ മികച്ച ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും.1000 രൂപ മുതല്‍ മികച്ച ഇയര്‍ ബഡുകള്‍ ലഭിക്കും. ഉയര്‍ന്ന സൗണ്ട് ക്വാളിറ്റിയുള്ള ഇയര്‍ബഡുകളാണ് നിങ്ങള്‍ വാങ്ങിനല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആപ്പിള്‍, സോണി, സാംസംഗ്, ബോസ് തുടങ്ങിയ മോഡലുകള്‍ പരിഗണിക്കാം. നോയിസ്, ബോട്ട്, റിയല്‍മി, ബോള്‍ട്ട് തുടങ്ങിയവ മികച്ച ബഡ്ജറ്റ് ബ്രാന്‍ഡുകളാണ്.
സ്മാര്‍ട്ട് ലൈറ്റ്
വീട് കളാറാക്കാന്‍ ഇതിലും മികച്ച ഒരു ഓപ്ഷന്‍ ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ സാധാരണ ബള്‍ബ് പോലെ തന്നെയാണ് സ്മാര്‍ട്ട് ലൈറ്റുകളും. വ്യത്യാസം, മൊബൈല്‍ ഉപയോഗിച്ച് നിയന്ത്രിക്കാനും നിറങ്ങള്‍ മാറ്റാനും കഴിയും എന്നതാണ്. സ്ലീപ്പിങ്, റീഡിങ് തുടങ്ങി നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വെളിച്ചത്തിന്റെ തോത് നിശ്ചയിക്കാന്‍ സാധിക്കുന്ന മോഡുകളും ഉണ്ട്.5 മില്യണ്‍ മുതല്‍ 16 മില്യണ്‍ കളര്‍ ഓപ്ഷനുകള്‍ നല്‍കുന്ന സ്മാര്‍ട്ട് ലൈറ്റുകളുണ്ട്. ക്രോംപ്റ്റണ്‍, സിസ്‌ക, റെഡ്മി, ഫിലിപ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം സ്മാര്‍ട്ട് ലൈറ്റുകള്‍ പുറത്തിറക്കുന്നുണ്ട്. 200-300 രൂപ മുതല്‍ ഇവ ലഭ്യമാണ്.
സ്മാര്‍ട്ട് വാച്ചുകള്‍
ഏതുപ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടമാവുന്ന ഒരു സമ്മനാമായിരിക്കും സ്മാര്‍ട്ട് വാച്ച്. അവ കേവലം ഒരു വാച്ച് മാത്രമല്ല ഹെല്‍ത്ത് ബാന്‍ഡ് കൂടിയാണ്. മികച്ച ഒരു സ്മാര്‍ട്ട് വാച്ചില്‍ നമ്മുടെ ഉറക്കത്തിന്റെ അളവ്, ഹൃദയമിടിപ്പ്, നടന്ന സ്റ്റെപ്പുകളുടെ എണ്ണം എല്ലാം കൃത്യമായി അറിയാന്‍ സാധിക്കും.സ്മാര്‍ട്ട് വാച്ചുകള്‍ ഹൃദയാത്ഘാതത്തിന്റെ സൂചനകള്‍ നേരത്തെ നല്‍കിയതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ട ആളുകളുടെ വാര്‍ത്തകള്‍ നിങ്ങളും മാധ്യമങ്ങളില്‍ വായിച്ചുകാണും.സാധാരക്കാര്‍ക്ക് ഉതകുന്നത് മുതല്‍ പ്രീമിയം സ്മാര്‍ട്ട് വാച്ചുകള്‍ വരെ ലഭ്യമാണ്. നോയിസ്, റിയല്‍മി, ബോട്ട്, അമേസ്ഫിറ്റ് തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിലെ ബജറ്റ് ബ്രാന്‍ഡുകളാണ്. ആപ്പിള്‍, സാംസംഗ്, ഫോസില്‍ തുടങ്ങിയവയുടെ പ്രീമിയം മോഡലുകളും ഉണ്ട്.
മിനി ഡ്രോണുകള്‍ഡ്രോണുകള്‍ ഇപ്പോള്‍ സര്‍വസാധാരണമായ ഒന്നാണ്. പ്രത്യേകിച്ച് വിവാഹ ഫോട്ടോഗ്രഫിയിലൊക്കെ പറന്ന് നടന്ന് വീഡിയോ എടുക്കുന്ന ഡ്രോണുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം വിലക്കൂടിയ ഡ്രോണുകള്‍ മാത്രമല്ല നമ്മുടെ കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങിക്കൊടുക്കാവുന്ന ഡ്രോണുകളുമുണ്ട്. 1600-2000 രൂപ നിരക്കില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍സൈറ്റുകളില്‍ ഇത്തം ഡ്രോണുകള്‍ ലഭ്യമാണ്. കുട്ടികളെ സന്തോഷിപ്പിക്കാന്‍ ഇതിലും സ്മാര്‍ട്ടായ ഒരു ഗിഫ്റ്റ് വേറെ ഉണ്ടെന്ന് തോന്നുന്നില്ല.
ഇന്‍സ്റ്റന്റ് ക്യാമറകള്‍സമ്മാനം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന് ആളിന് അല്‍പ്പം നൊസ്റ്റാള്‍ജിയയുടെ അസുഖമുണ്ടെങ്കില്‍ ഇന്‍സ്റ്റന്റ് ക്യാമറകള്‍ മികച്ച ഒരു ഓപ്ഷനാണ്. സംഗതി ചാര്‍ളി സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊണ്ടുനടക്കുന്ന ക്യാമറ. എടുത്താലുടന്‍ ഫോട്ടോ പ്രിന്റായി നമ്മുടെ കൈയ്യിലെത്തുന്ന ക്യാമറ.പോളറോയിഡ്, ഫ്യൂജിഫിലിം എന്നിവയാണ് ഇന്‍സ്റ്റന്റ് ക്യാമറകളിലെ പ്രമുഖന്മാര്‍. 4000 രൂപമുതല്‍ ഇത്തരം ക്യാമറകള്‍ ലഭ്യമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it